മ രണപെട്ട ആരാധകന്റെ വീട്ടിലെത്തി സൂര്യ ; ഭാര്യയ്ക്ക് ജോലിയും മകൾക്ക് പഠനസഹായവും ഉറപ്പ് നൽകി താരം !!

അപകടത്തിൽ മ രിച്ച തന്റെ ആരാധകന് വീട്ടിലെത്തി സഹായം കൈമാറി നടൻ സൂര്യ. അ പകടത്തിൽ പ രുക്ക് പറ്റിയ ജഗദീഷിനെ ആശുപത്രിയിലേക്ക് െകാണ്ട് പോകും വഴിയാണ് മ രണം സംഭവിച്ചത്.സൂര്യ ഫാൻസ് ക്ലബ്ബിന്റെ നാമക്കൽ ജില്ലാ സെക്രട്ടറിയായിരുന്ന 27 വയസുള്ള ജഗദീഷിന്റെ കുടുംബത്തെയാണ് സൂര്യ ചേർത്തുപിടിച്ചത്.മ രണ വിവരം അറിഞ്ഞ സൂര്യ ആരാധകന്റെ വീട്ടിലെത്തി ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.

അരമണിക്കൂറോളം താരം വീട്ടിൽ ചെലവഴിച്ചു. ജഗദീഷിന്റെ ഭാര്യയ്ക്ക് ജോലിയും മകളുടെ വിദ്യാഭ്യാസത്തിനുള്ള സഹായവും ഉറപ്പ് നൽകിയാണ് താരം മടങ്ങിയത്. ഒപ്പം കുടുംബത്തിന്റെ ഏത് ആവശ്യത്തിനും ഒപ്പം വേണമെന്ന് തന്റെ ആരാധക കൂട്ടായ്മയിലെ മറ്റ് അംഗങ്ങളോടും സൂര്യ അഭ്യർഥിച്ചു.

Scroll to Top