ഞങ്ങളോട് ചെയ്തത് ച തിയാണ്, ഭാര്യ പ്രിയയുടെ അണ്ഡം കുട്ടികളില്ലാത്ത സുഹൃത്ദമ്പതികൾക്ക് നൽകി : സുധീർ.

സിഐഡി മൂസ എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്ത് സുധീർ എത്തിയത്. വളരെ വേഗമാണ് സീരിയൽ രംഗത്തും തന്റെതായ വ്യക്തിമുദ്ര അദ്ദേഹം പതിപ്പിച്ചതും. വിനയൻ സംവിധാനം ചെയ്ത് ഡ്രാക്കുള എന്ന സിനിമയിൽ എത്തിയ ശേഷം ആണ് നടൻ ബിഗ് സ്‌ക്രീനിൽ നിറയുന്നത്.അതിന് ശേഷം താരത്തിന് നിരവധി ആരാധകർ ആണ് ഉള്ളത്. അങ്ങിനിരിക്കെയാണ് താരത്തിന് കുടലിൽ കാൻസർ ഉണ്ടാകുന്നത്. അതോടെ ജീവിതത്തിൽ വലിയ തിരിച്ചടി ആയെന്നും ഏറെ തകർന്ന അവസ്ഥയിൽ ആണെന്നും താരം പറഞ്ഞിരുന്നു. എന്നാൽ ചികിത്സയെ തുടർന്ന് വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു കയറുകയാണ് താരം.

സിനിമയിലേക്ക് അഭിനയം തുടക്കം വെക്കുകയാണ് താരം. ഈ അവസരത്തിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരത്തിന്റെ വാക്കുകളാണ്.ഒരു ചാനൽ പരിപാടിയിൽ പങ്കെടുക്കവേയാണ് സുധീറും പ്രിയയും താങ്കളുടെ ജീവിതത്തിൽ ഉണ്ടായ ഒരു ച തിയെ കുറിച്ച് തുറന്ന് പറയുകയാണ്.ഭാര്യ പ്രിയ കുട്ടികളില്ലാത്ത ദമ്പതികൾക്ക് തന്റെ അണ്ഡം നൽകിയ ഒരു കഥയാണ് പറയുന്നത്.സുധീറിന്റെ വാക്കുകളിലേക്ക് .ഏറെക്കാലമായി കുട്ടികളില്ലാതിരുന്ന സുഹൃത്തും ഭാര്യയും സുധീറിന്റെ വീട് സന്ദർശിക്കുന്നതിനിടെ തങ്ങൾക്ക് കുട്ടികൾ ഉണ്ടാകില്ലെന്നും കുട്ടികൾ ഉണ്ടാകാൻ ശേഷിയുള്ള ആരെങ്കിലും ഒരു കുഞ്ഞിനെ നൽകാൻ തയാറായെങ്കിൽ നന്നായിരുന്നു എന്നും പറഞ്ഞു.

ഇതുകേട്ട സുധീർ, എന്നാൽ ഇവർക്കൊരു കുഞ്ഞിനെ നമുക്ക് കൊടുത്താലോ എന്നു ഭാര്യയോട് ചോദിച്ചു.ഇതുകേട്ടുകൊണ്ടിരുന്ന സുഹൃത്തിന്റെ ഭാര്യ പൊട്ടിക്കരയുകയായിരുന്നു.ആരും സമ്മതിക്കാതിരുന്ന ഇക്കാര്യം സുധീറിനോടു ചോദിക്കുക എന്നുള്ളതായിരുന്നു അവരുടെ വരവിന്റെ ഉദ്ദേശ്യം.സ്വന്തം ഭാര്യയുടെ അണ്ഡം മറ്റൊരാളിന്റെ ബീജവുമായി സംയോജിപ്പിച്ച് കുട്ടിയുണ്ടാകാനുള്ള സമ്മതം അധികമാരും നൽകില്ല എന്നിരിക്കെ സുധീറും പ്രിയയും അതിനു സമ്മതിച്ചു. അതൊരു പുണ്യപ്രവൃത്തിയായിട്ടാണ് തങ്ങൾ കണ്ടത്.

പ്രിയ ദാനം ചെയ്ത അണ്ഡത്തിൽ ഉണ്ടായത് ഒരു പെൺകുട്ടി ആയിരുന്നു. എന്നാൽ പിന്നീടു സംഭവിച്ചത് വലിയൊരു ച തിയായിരുന്നു.കുട്ടി ഉണ്ടായതിനു ശേഷം സുധീർ–പ്രിയ ദമ്പതികളുമായുള്ള എല്ലാ ബന്ധവും സുഹൃത്തും ഭാര്യയും ഉപേക്ഷിച്ചു.വാട്സാപിലും ഫെയ്സ്‌ബുക്കിലും അടക്കം താരത്തെ ബ്ലോക്ക് ചെയ്ത് അവർ എവിടെയോ മറഞ്ഞു. ഇനി തമ്മിൽ ഒരു ബന്ധവും വേണ്ടെന്ന് അറിയിക്കുക ആയിരുന്നു.പത്തുവയസ്സായ ആ കുട്ടിയുടെ ഫോട്ടോ മാത്രമേ ഇതുവരെ കണ്ടിട്ടുള്ളൂ.

കുട്ടിയെ കാണാൻ ആഗ്രഹമുണ്ടെങ്കിലും മാതാപിതാക്കളുടെ സ്വകാര്യതയെ മാനിച്ച് കുട്ടിയെ കാണാൻ ശ്രമിക്കുകയോ പേരുവിവരങ്ങൾ ആരോടും പറയുകയോ ചെയ്തിട്ടില്ല. അവർ ചതി ചെയ്‌തെങ്കിലും തങ്ങൾ അതൊന്നും കണക്കാകുന്നില്ലെന്നും ഒരു പുണ്യപ്രവൃത്തി ചെയ്തതുകൊണ്ടാണ് മാരകരോഗം വന്നിട്ടും ജീവിതത്തിലേക്കു തിരിച്ചുവരാൻ കഴിഞ്ഞത്.ഒരു നല്ല പ്രവൃത്തി ചെയ്ത തങ്ങൾക്ക് ഉറപ്പായും ദൈവം നല്ലൊരു ഭാവി ജീവിതമായിരിക്കും കാത്തുവച്ചിരിക്കുന്നത്.

Scroll to Top