സ്വർണത്തിൽ കുളിച്ച് വിവാഹവേഷത്തിൽ അമൃത നായർ, പയ്യനെവിടെയെന്ന് ആരാധകർ.

കുടുംബവിളക്കിലെ ശീതൾ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അമൃത യാണ് . മുൻപ് ശീതളിനെ അവതരിപ്പിച്ച പാർവതി വിവാഹത്തെ തുടർന്ന് സീരിയലിൽ നിന്നും പിന്മാറിയതോടെയാണ് ശീതളായി അമൃത എത്തിയത്.സ്റ്റാർ മാജിക് എന്ന പ്രോഗ്രാമിലൂടെയാണ് അമൃത പ്രേക്ഷകർക്ക് സുപരിചിതയാകുന്നത് .നിരവധി ആരാധകരുള്ള താരമാണ് അമൃത.കുടുംബവിളക്കിൽ നെഗറ്റീവ് കഥാപാത്രമായാണ് അമൃത എത്തിയത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് അമൃത.തങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ താരം പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ വൈറൽ ആകാറുമുണ്ട്. യൂട്യൂബ് വീഡിയോകളും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകാറുണ്ട്.ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ പുതിയ ഫോട്ടോസ് ആണ്.വധുവിനെ പോലെ ആഭരങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് താരം. അതീവ സുന്ദരിയായാണ് ഉള്ളത്.

പയ്യൻ എവിടെയെന്നാണ് ആരാധകരുടെ ചോദ്യം.താരം യുട്യൂബ് ചാനലിലും വീഡിയോ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. കല്യാണ ആഭരണങ്ങൾ പരിചയപ്പെടുത്തുന്നതാണ് താരത്തിന്റെ പുതിയ വിഡിയോ.ഒരു വിശേഷം വരാനുണ്ട്.അതിന് മുന്നോടിയയുള്ള ഒരുക്കങ്ങൾ ആണെന്നും അമൃത പറയുന്നു.കല്യാണ വേഷത്തിൽ സാരിയുടുത്ത് ഒരുങ്ങി നിൽക്കുന്നു അമൃത വിഡിയോയിൽ. അമ്മയ്‌ക്കൊപ്പമാണ് വിഡിയോ.

VIDEO

Scroll to Top