നേട്ടങ്ങളിൽ സന്തോഷിക്കുന്നവർ, യഥാർത്ഥ സുഹൃത്തുക്കൾ, കൂട്ടുകാർ ഒരുക്കിയ സർപ്രൈസ് വീഡിയോ പങ്കുവെച്ച് സിതാര കൃഷ്ണകുമാർ.

നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ സംഗീത പ്രേമികൾക്കായി സമ്മാനിച്ച ഗായികയാണ് സിതാരാ കൃഷ്ണകുമാർ. റിയാലിറ്റി ഷോയിലൂടെ പിന്നണി ഗാനരംഗത്തേക്ക് എത്തിയ ഗായിക ഏത് സ്റ്റൈലിൽ ഉള്ള ഗാനത്തെയും തന്റേതായ ഗാനാലാപന ശൈലിയിൽ മികച്ചതാക്കുന്ന വ്യക്തികൂടിയാണ്. റിയാലിറ്റി ഷോയിൽ ജഡ്ജായി എത്തിയതോടെയാണ് മിനി സ്‌ക്രീൻ പ്രേക്ഷകരുടെ സ്വന്തം സിദ്ദുവായി സിത്താര എന്ന ഗായിക മാറുന്നത്.കൈരളി ടിവിയുടെ ഗന്ധർവസംഗീതം സീനിയേഴ്സ്-2004, ഏഷ്യാനെറ്റ് ചാനലിന്റെ സപ്തസ്വരങ്ങൾ, ജീവൻ ടിവിയുടെ വോയ്സ്-2004 തു‌ടങ്ങിയവയിലെ മികച്ച പാട്ടുകാരി ആയും സിത്താര തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

മികച്ച പിന്നണിഗായികയ്ക്കുള്ള 2012ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം പിന്നീട് മികച്ച പിന്നണിഗായികക്കുള്ള 2017 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഇവയെല്ലാം ഈ ഗായികയുടെ ആലാപന മികവിന്റെ തെളിവുകളാണ്.സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഒട്ടുമിക്ക വിശേഷങ്ങളും പ്രേക്ഷകർക്കായി പങ്ക് വയ്ക്കാറുണ്ട്.2009ൽ ആണ് സിതാരയുടെ വിവാഹം നടന്നത് ഡോക്ടർ സജീഷ് ആണ് താരത്തിന്റെ കഴുത്തിൽ താലി ചാർത്തിയത്.ഇരുവർക്കും സായു എന്ന് വിളിക്കുന്ന സാവൻ റിതു എന്ന മകൾ കൂടിയുണ്ട്.അമ്മയുടെ കൂടെ ഇടയ്ക്ക് സായുവും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപെടാറുണ്ട്.

ഈ വർഷത്തെ മികച്ച പിന്നണി ഗായികയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയിരുന്നു സിതാര കൃഷ്ണകുമാർ.കാണെക്കാണെ’ എന്ന ചിത്രത്തിലെ ‘പാൽ നിലാവിൻ പൊയ്കയിൽ’ എന്ന പാട്ടാണ് സിതാരയ്ക്ക് ഈ വർഷത്തെ സംസ്ഥാന പുരസ്കാരം നേടി കൊടുത്തത്.അത്കൊണ്ട് താരത്തിന്റെ സുഹൃത്തുക്കൾ എല്ലാം ചേർന്ന് സിതാരയ്ക്കു സർപ്രൈസ് പാർട്ടി ഒരുക്കിയിരിക്കുകയാണ്. സിതാര തന്നെയാണ് അതിന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ കൂടെ പങ്കുവെച്ചത്.ഭർത്താവ് ഡോ.സജീഷിനൊപ്പമാണ് സുഹൃത്തുക്കളുടെ അടുത്തേയ്ക്കു സിതാര എത്തിയത്. കേക്ക് മുറിച്ച് പരസ്പരം നൽകുന്നതും വീഡിയോയിൽ കാണാം. കൂടാതെ പിഷാരടി സജീഷിനെ എടുത്ത് നടക്കുന്നതും വിഡിയോയിൽ കാണാം.

ഗായകൻ വിധു പ്രതാപ്, ഭാര്യ ദീപ്തി, നടൻ രമേഷ് പിഷാരടി, ഭാര്യ സൗമ്യ, ഗായിക ജ്യോത്സ്ന, ഭർത്താവ് ശ്രീകാന്ത് എന്നിവർ ചേർന്നാണ് സിതാരയ്ക്കായി സർപ്രൈസ് ഒരുക്കിയത്. വീഡിയോ പങ്കുവെച്ച് സിതാര കുറിച്ചത് ഇങ്ങനെ,യഥാർഥ സുഹൃത്തുക്കൾ. നേട്ടങ്ങളിൽ പരസ്പരം സന്തോഷിക്കുന്നവർ. ഏത് സാഹചര്യത്തിലും പരസ്പരം കൈകോർക്കുന്നവർ.ഏറ്റവും പ്രധാനമായി പരസ്പരം നിരുപാധികമായി വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവർ. സുഹൃത്തുക്കളെകുറിച്ച് ഒരിക്കലും മാറി നിന്ന് അടക്കം പറയാത്തവർ. ഇവരെയാണ് ഞാൻ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹങ്ങളായികണക്കാക്കുന്നത്. എന്റെ ഏറ്റവും പ്രിയപ്പെട്ട മനുഷ്യർ’. നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

video

Scroll to Top