‘നിങ്ങളാണ് എനിക്കെല്ലാം,’; ഫോട്ടോ പങ്കുവെച്ച് റിമി ടോമി !!

മലയാളി പ്രേക്ഷകരുടെ പ്രിയ ഗായികയാണ് റിമി ടോമി. മികവാർന്ന അവതരണം കൊണ്ടും ആലാപന ശൈലികൊണ്ടും പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് റിമി.ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്രപിന്നണിഗാന രംഗത്തേക്ക് കടന്നുവന്നത്. സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യമായ താരം തന്റെ ഏറ്റവും പുതിയ വിശേഷങ്ങളും വർക്കൗട്ട് ചിത്രങ്ങളുമൊക്കെ ആരാധകർക്കായി പങ്കുവെക്കാറുണ്ട്.പ്രേക്ഷകരെ ഏറെ അത്ഭുതപെടുത്തിയത് റിമിയുടെ മേക്ക് ഓവർ ആയിരുന്നു.ശരീര ഭാരം കുറച്ച് അതീവ സുന്ദരിയായാണ് ഇപ്പോൾ ഉള്ളത്.ആഹാരപ്രിയ ആയിരുന്ന റിമി ഇഷ്ടവിഭവങ്ങളൊക്കെ ഒഴിവാക്കിയാണ് ശരീരഭാരം കുറച്ചത്.

ഭാരം കുറഞ്ഞതോടെ സന്തോഷവും സംതൃപ്തിയും വർധിച്ചുവെന്നും ഏതു വസ്ത്രവും ധരിക്കാമെന്ന ആത്മവിശ്വാസമുണ്ടായി എന്നും റിമി പറഞ്ഞിരുന്നു.കൂടുതൽ സുന്ദരിയാകുകയും ചെയ്തു. അതെല്ലാം തന്നെ പ്രേക്ഷകർ ഏറെ ഏറ്റെടുക്കുകയും ചെയ്തിരുന്നു.ഇപ്പോഴിതാ താരം പങ്കുവെച്ചിരിക്കുന്ന ചിത്രവും കുറിപ്പുമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.സഹോദരിയുടെ മക്കൾക്കൊപ്പമുള്ള ചിത്രമെന്ന പങ്കുവെച്ചിരിക്കുന്നത്.അനിയത്തി റീനുവിന്റെ മക്കളായ കുട്ടാപ്പി, കുട്ടിമണി എന്നിവരാണ് കൂടെയുള്ളത്.‘എനിക്കറിയില്ലായിരുന്നു എന്റെ എല്ലാമെല്ലാം നിങ്ങളാണെന്ന്’ എന്ന അടിക്കുറിപ്പോടെയാണ് കുട്ടിമണി എന്ന ഇസബെല്ലിനെ കൈയ്യില്‍ എടുത്തു നിൽക്കുന്ന ചിത്രത്തിനൊപ്പം റിമി കുറിച്ചത്.

തനിക്കു ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ സമ്മാനമാണ് സഹോദരങ്ങളുടെ കുഞ്ഞുങ്ങളെന്ന് പൊതുവേദിയിലുൾപ്പെടെ റിമി ടോമി പലതവണ തുറന്നുപറഞ്ഞിട്ടുണ്ട്. റിമിയുടെ അനിയൻ റിങ്കുവിന്റെയും നടി മുക്തയുടെയും മകൾ കൺമണി എന്ന കിയാര അഭിനയരംഗത്തും ചുവടുവച്ചുകഴിഞ്ഞു.കുട്ടികളോടൊപ്പമുള്ള ഫോട്ടോ ഇതിന് മുമ്പും പങ്കുവെച്ചിട്ടുണ്ട്.

Scroll to Top