ചുവപ്പ് ഡ്രസ്സിൽ കോഴിക്കോട് മാളിനെ ഇളക്കി മറിച്ച് അനശ്വര.

ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വന്ന താരമാണ് അനശ്വര രാജൻ.രണ്ടാമത്തെ സിനിമയായ സമക്ഷം 2018 ലാണ് പുറത്തിറങ്ങിയത്. 2019 ൽ പുറത്തിറങ്ങിയ തണ്ണീർ മത്തൻ ദിനങ്ങൾ ആണ് ശ്രദ്ധേയമായ മറ്റൊരു സിനിമ.50 കോടിയിലേറെ കളക്ഷനാണ് ചിത്രം നേടിയത്.സോഷ്യൽ മീഡിയയിൽ നിരവധി വിമർശനങ്ങൾ ഏൽക്കേണ്ടി വന്ന താരമാണ് അനശ്വര.എന്നാൽ അതിനൊക്കെ തക്കതായ മറുപടിയും താരം നൽകാറുണ്ട്.

ഒരുപാട് വിമർശനങ്ങൾ കേട്ട വാങ്ക് എന്ന സിനിമയിലെ കേന്ദ്രകഥാപാത്രം താരമായിരുന്നു.തൃഷ പ്രധാനവേഷത്തിലെത്തുന്ന രാങ്കി എന്ന സിനിമയിലൂടെ താരം തമിഴിലും അരങ്ങേറാൻ പോവുകയാണ്. ഷോർട്ട് ഫിലിമുകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലയളവിൽ പല അവാർഡുകളും താരത്തെ തേടിയെത്തിയിട്ടുണ്ട്.

കഴിഞ്ഞയിടെ റിലീസ് ആയ ചിത്രമായ സൂപ്പർ ശരണ്യയിൽ ഗംഭീരപ്രകടനമായിരുന്നു അനശ്വര രാജൻ കാഴ്ച വെച്ചത്.തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം സംവിധായകൻ ഗിരീഷ് എ ഡി സംവിധാനം ചെയ്ത ‘സൂപ്പർ ശരണ്യ’.ഇപ്പോഴിതാ വൈറൽ ആകുന്നത് കഴിഞ്ഞ ദിവസം അനശ്വര കോഴിക്കോട് ഗോകുലം ഗാല്ലറിയ മാളിൽ പുതിയതായി ആരംഭിച്ച ഫ്ലയിമം ഹൗസ് 24 എന്ന റെസ്റ്റാറ്റാന്റിന്റെ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ താരത്തിന്റെ ചിത്രങ്ങൾ ആണ്.

ചുവപ്പ് നിറത്തിലെ ഗൗൺ ധരിച്ച് ക്യൂട്ട് ലുക്കിലാണ് അനശ്വര ചടങ്ങിന് എത്തിയത്. ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.അർജുൻ അശോകൻ, മമിത ബൈജു എന്നിവർക്ക് ഒപ്പം അഭിനയിക്കുന്ന പ്രണയവിലാസം എന്ന ചിത്രമാണ് അനശ്വരയുടെ ഇനി റിലീസ് ആകാനുള്ള ചിത്രം.ഫെബ്രുവരി 23-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.


Scroll to Top