ഷഹാനയ്ക്ക് കൂട്ടായി ഇനി പ്രണവില്ല ; ജീവിത സ്വപ്നങ്ങൾ ബാക്കിയാക്കി പ്രണവ് യാത്രയായി !!

സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധനേടിയ തൃശ്ശൂര്‍ കണ്ണിക്കര സ്വദേശി പ്രണവ് (31) അ ന്തരിച്ചു . വെള്ളിയാഴ്ച രാവിലെ രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അവശനാവുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.അ പകടത്തിൽ ശരീരം തളർന്ന തൃശൂർ സ്വദേശി പ്രണവിന്റെ ജീവിതത്തിലേക്ക് തിരുവനന്തപുരം സ്വദേശി ഷഹാന കടന്നുവന്ന വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു .പ്രണയം രണ്ടു ശരീരങ്ങൾ തമ്മിൽ അല്ല രണ്ടു മനസുകൾ തമ്മിൽ ആണെന്ന് അവർ തെളിയിച്ചു.

ജീവിതത്തിലെ എല്ലാ നിമിഷങ്ങൾക്കും താങ്ങും തണലുമായി ഇവർ ഒന്നിച്ചു.2022 മാര്‍ച്ച് നാലിനാണ് പ്രണവ് തിരുവന്തപുരം സ്വദേശിയായ ഷഹാനയെ ജീവിത സഖിയാക്കുന്നത്. സമൂഹമാധ്യമത്തിലൂടെയുള്ള പരിചയം വിവാഹത്തിലെത്തുകയായിരുന്നു. ഒട്ടേറെ എതിര്‍പ്പുകള്‍ മറികടന്നാണ് ഷഹാന പ്രണവിന്റെ ജീവിതത്തിലെത്തിയത്.ഇവരുടെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ വൈറൽ ആകാറുണ്ട്.കഴിഞ്ഞ ദിവസം ഷഹാനയ്ക്ക് സർപ്രൈസ് ഒരുക്കിയിരുന്നു പ്രണവ്.

തന്റെ വലത്തേ നെഞ്ചിൽ ഷഹാനയുടെ മുഖം ടാറ്റൂ ചെയ്തിരിക്കുകയാണ് പ്രണവ്.അവളറിയാതെ ഞാൻ ഒരു ടാറ്റൂ അടിച്ച്, പൊണ്ടാട്ടിക്ക് ഒരു സർപ്രൈസ് കൊടുത്തു. ബാക്കി വീഡിയോയിൽ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ഇത് കണ്ടതും സന്തോഷത്തോടെ ഷഹാന പ്രണവിനെ കെട്ടിപിടിക്കുന്നതും ഉമ്മ വെക്കുന്നതും വിഡിയോയിൽ കാണാം. നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top