എന്റെ ബ്യൂട്ടിഫുള്‍ മമ്മ നല്‍കിയ സമ്മാനം; ചിത്രവുമായി വിസ്മയ മോഹന്‍ലാല്‍

മലയാളത്തിന്റെ പ്രിയ താരമായ മോഹൻലാലിൻറെ മകളാണ് വിസ്മയ മോഹന്‍ലാല്‍.പുസ്തകങ്ങളോടാണ് താരപുത്രിയ്ക്ക് ഇഷ്ടം.കുറച്ചു നാളുകൾക്ക് മുൻപ് ആദ്യ കവിതാ സമാഹാരമായ ‘ഗ്രെയ്ന്സ് ഓഫ് സ്റ്റാർഡസ്റ്റ്’ പ്രകാശനം ചെയ്തിരുന്നു. ഇതിന്റെ മലയാള പരിഭാഷയായ ‘നക്ഷത്ര ധൂളികളും’ പുറത്തിറങ്ങി.മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളിൽ ഒരാളാണ് പ്രണവ് മോഹൻലാൽ.യാത്രകളോട് ഇഷ്ടമുള്ള താരം ഇപ്പോഴും യാത്രയിലുള്ള ഫോട്ടോയാണ് ഇടയ്ക്കൊക്കെ പങ്കുവെക്കുന്നത്.

രണ്ടും പേരും സോഷ്യൽ മീഡിയയിൽ അധികമൊന്നും സജീവമല്ല.ഇടക്കൊക്കെ അവരുടെ യാത്രകളുടെയും പുസ്തകങ്ങളുടെയും ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്.ഇപ്പോഴിതാ വിസ്മയയുടെ പുതിയ പോസ്റ്റാണ് വൈറലാകുന്നത്.എന്റെ ബ്യൂട്ടിഫുള്‍ മമ്മ നല്‍കിയ സമ്മാനം എന്നു പറഞ്ഞാണ് വിസ്മയ ചിത്രം പങ്കുവച്ചത്. മൂന്നു ക്യൂട്ടായ കുഞ്ഞി കാര്‍ട്ടൂണുകകളാണ് ചിത്രത്തിലുള്ളത്.കൈകൊണ്ട് വരച്ചു കളർ ചെയ്തത് ആണ് ഇത്.

ബുക്ക് മാർക്കുകൾ ആണ് ഇത്.മമ്മ എന്നതുകൊണ്ട് അമ്മ സുചിത്ര സമ്മാനിച്ചതാണോ എന്ന് വ്യക്തമല്ല.കുറച്ചു വർഷങ്ങൾക്ക് മുൻപ് തായ്‌ലൻഡിൽ പോയി വെയ്റ്റ് ലോസ് ചെയ്ത പ്രചോദനാത്മക വീഡിയോയും ചിത്രങ്ങളും വിസ്മയ പോസ്റ്റ് ചെയ്തിരുന്നു. മാർഷൽ ആർട്ട്സിൽ ഉൾപ്പെടെ പരിശീലനം നേടിയ ശേഷമാണ് വിസ്മയ ശരീരഭാരം കുറച്ചത്.

Scroll to Top