ഫേസ്ബുക് ഭരിക്കുന്നത് അമ്മാവന്മാർ, രാത്രി താമസിച്ച് ഉറങ്ങുന്നത് ഇഷ്ടം : അനിഖ സുരേന്ദ്രൻ

മലയാളത്തിന് പുറമെ തമിഴ് ചിത്രങ്ങളിലൂടെയും പ്രേക്ഷകർക്ക് പ്രയങ്കരിയായി മാറിയ നടിയാണ് അനിഖാ സുരേന്ദ്രൻ. 2010-ൽ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന മലയാള ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച അനിഖ, തമിഴ് ചിത്രങ്ങളായ യെന്നൈ അറിന്താൽ, വിശ്വാസ്വം എന്നിവ ഉൾപ്പെടെയുള്ള പ്രധാന ചിത്രങ്ങളിൽ അഭിനയിച്ച് പ്രശസ്തി നേടിയെടുത്തു. ഇവ രണ്ടിലും അജിത് കുമാറിനോടൊപ്പമുള്ള വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.2013-ൽ 5 സുന്ദരികൾ എന്ന മലയാള ചിത്രത്തിൽ സേതുലക്ഷ്മി എന്ന കഥാപത്രത്തെ അവതരിപ്പിച്ചതിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിരുന്നു.സോഷ്യൽ മീഡിയയിൽ സജീവമായ താരം ഫോട്ടോസ് എല്ലാം അപ്ലോഡ് ചെയ്യാറുണ്ട്

. മിക്കത്തും സൈബർ വിമർശനങ്ങൾക്കും വിധേയമാകാറുണ്ട്.വസ്ത്രം തന്നെയാണ് പ്രധാന ഘടകം.എന്നാൽ ഇതൊന്നും താരം വക വെക്കാറില്ല.സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആകുന്നത് iഅനിഖ പുതിയതായി നൽകിയ ഒരു അഭിമുഖമാണ് തന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും താരം ആ അഭിമുഖത്തിൽ പങ്ക് വെക്കുന്നുണ്ട്. സോഷ്യൽ മീഡിയയെ കുറിച്ചുള്ള ചോദ്യത്തിൽ ഫേസ്ബുക്ക് ഒക്കെ ഇപ്പോൾ അമ്മാവന്മാരാണ് ഉപയോഗിക്കുന്നത് എന്നാണ് താരം മറുപടി നൽകിയത്. താൻ സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെന്നും അനിഖ വ്യക്തമാക്കി. കേരളത്തിനേക്കാൾ ചെന്നൈയാണ് തനിക്ക് ഏറെ പ്രിയപ്പെട്ട സ്ഥലമെന്ന് വെളിപ്പെടുത്തി

അനിഖ തമിഴ്‌നാട്ടിലെ ബ്രേക്‌ഫാസ്റ്റാണ് തനിക്ക് ഏറെ പ്രിയമെന്നും പറയുന്നു. ചുരുണ്ട മുടിയാണോ നേരെയുള്ള മടിയാണോ ഇഷ്‌ടം എന്ന ചോദ്യത്തിന് നേരെയുള്ള മുടിയെന്ന് പറഞ്ഞു. രാവിലെ നേരത്തെ എഴുന്നേൽക്കുന്നതിനേക്കാൾ രാത്രി വൈകി കിടക്കുന്നതാണ് ഇഷ്ടം. മമ്മൂട്ടിയോ മോഹൻലാലോ എന്ന ചോദ്യത്തിന് മമ്മൂക്കയോടൊപ്പം നാല് സിനിമ ചെയ്‌തിട്ടുള്ളതിനാൽ മോഹൻലാലിനൊപ്പം അഭിനയിക്കണമെന്നാണ് അനിഖ പറഞ്ഞത്.

Scroll to Top