സിബിഐ 5 ലെ ലുക്ക് ഔദ്യോദികമായി ലീക്ക് ചെയ്ത് മമ്മൂക്ക ; വൈറൽ ഫോട്ടോ

പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘സിബിഐ 5. ചിത്രത്തെ കുറിച്ചുള്ള എല്ലാ വാർത്തകൾക്കും പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകര്യത ലഭിക്കാറുണ്ട്.തലമുറകളെ ഹരംകൊള്ളിച്ച മലയാളത്തിന്റെ ‌എക്കാലത്തെയും പ്രിയപ്പെട്ട ചിത്രപരമ്പര, സിബിഐയുടെ അഞ്ചാം ഭാഗത്തിൽ ജഗതി ശ്രീകുമാറും ഉണ്ടാകുമെന്ന് മുൻപ് റിപ്പോർട്ടുകൾ വന്നിരുന്നു. മമ്മൂട്ടിയുടെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരുന്നു സി.ബി.ഐ യിലെ സേതുരാമയ്യർ. സി.ബി.ഐ. സീരിസിലെ അഞ്ചാമത്തെ ചിത്രം കഴിഞ്ഞ ദിവസമാണ് ചിത്രീകരണം ആരംഭിച്ചത്.

താരനിരയില്‍ രമേഷ് പിഷാരടിയും ദിലീഷ് പോത്തനും ലിജോ പെല്ലിശ്ശേരിയുമുണ്ടെന്നതാണ് പ്രത്യേകത. സായികുമാര്‍, രഞ്ജിപണിക്കര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ പേരുകള്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. സ്വര്‍ഗ്ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഖില്‍ ജോര്‍ജ്ജാണ് ഛായാഗ്രാഹകന്‍. ഇത്തവണ സിബിഐ ടീമില്‍ സേതുരാമയ്യര്‍ക്കൊപ്പം ഉണ്ടാവുക രണ്ട് ലേഡി ഓഫീസേഴ്‌സ് ആവുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ചിത്രത്തിൽ നായികയായി മഞ്ജു വാര്യർ എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഇപ്പോഴിതാ മമ്മൂക്ക പങ്കുവെച്ച പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഒഫീഷ്യലി ലീക്കഡ് എന്ന ക്യാപ്ഷൻടെയാണ് സി ബി ഐ 5 ലെ പുതിയ ചിത്രം മമ്മൂക്ക പങ്കുവെച്ചത്. ചിത്രം ഇതിനോടകം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

Scroll to Top