‘കടൽ തീരത്ത് ഓറഞ്ചിൽ തിളങ്ങി അനിഖ ‘; കമന്റുമായി ആരാധകർ !! ഫോട്ടോസ്

മലയാളത്തിന് പുറമെ തമിഴ് ചിത്രങ്ങളിലൂടെയും പ്രേക്ഷകർക്ക് പ്രയങ്കരിയായി മാറിയ നടിയാണ് അനിഖ സുരേന്ദ്രൻ. 2010-ൽ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന മലയാള ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച അനിഖ, തമിഴ് ചിത്രങ്ങളായ യെന്നൈ അറിന്താൽ, വിശ്വാസ്വം എന്നിവ ഉൾപ്പെടെയുള്ള പ്രധാന ചിത്രങ്ങളിൽ അഭിനയിച്ച് പ്രശസ്തി നേടിയെടുത്തു.ഇവ രണ്ടിലും അജിത് കുമാറിനോടൊപ്പമുള്ള വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.2013-ൽ 5 സുന്ദരികൾ എന്ന മലയാള ചിത്രത്തിൽ സേതുലക്ഷ്മി എന്ന കഥാപത്രത്തെ അവതരിപ്പിച്ചതിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ താരം ഫോട്ടോസ് എല്ലാം അപ്ലോഡ് ചെയ്യാറുണ്ട്.മിക്കത്തും സൈബർ വിമർശനങ്ങൾക്കും വിധേയമാകാറുണ്ട്.വസ്ത്രം തന്നെയാണ് പ്രധാന ഘടകം.എന്നാൽ ഇതൊന്നും താരം വക വെക്കാറില്ല.ഇപ്പോഴിതാ, താരത്തിന്റെ പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്.ഓറഞ്ച് ഔട്ട് ഫിറ്റ് ധരിച്ച്ഹോട്ട് ലുക്കിലാണ് അനിഖ ഇപ്പോൾ.കടൽ തീരത്ത് ഭംഗി ആസ്വദിച്ച് നിൽക്കുന്ന താരത്തെയാണ് ഫോട്ടോയിൽ കാണുന്നത്അ.

രുൺ പയ്യടിമീത്തൽ ആണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. രജീഷയാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. മെഹക ബഷീറിന്റെ സ്റ്റൈലിങ്ങിൽ കഹാനിയുടെ ഗൗണാണ് അനിഖ ധരിച്ചിരിക്കുന്നത്.നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമന്റുമായി എത്തിയിരിക്കുന്നത്.

Scroll to Top