ഞാൻ എന്തിടണം എന്നത് എന്റെ ഇഷ്ടം, വിമർശനങ്ങൾ എന്നെ അഫ്ക്റ്റ് ചെയ്യാറില്ല : മീനാക്ഷി രവീന്ദ്രൻ.

നായിക നായികനിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ താരമാണ് മീനാക്ഷി രവീന്ദ്രൻ. നായിക നയികൻ മുതൽ ഉടൻ പണം വരെയുള്ള തന്റെ യാത്ര പറയുകയാണ് മീനാക്ഷി.വനിത ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറക്കുന്നത്. മീനാക്ഷിയുടെ വാക്കുകൾ ഇങ്ങനെ,കുട്ടിക്കാലം മുതൽ നൃത്തം പഠിക്കുന്നുണ്ട്. അഭിനയം പണ്ടേ ഇഷ്ടമാണെങ്കിലും അതിലേക്കെത്തിപ്പെടാനുള്ള അവസരങ്ങളൊന്നും മുൻപ് കിട്ടിയിരുന്നില്ല. അങ്ങനെയാണ് ‘നായികാ നായകൻ’ വന്നപ്പോൾ ഓഡിഷനിൽ പങ്കെടുത്തത്.അഭിനയത്തിനൊപ്പം ജീവിതത്തിലെ മറ്റൊരു വലിയ ലക്ഷ്യമാ യിരുന്നു ഒരു കാബിൻ ക്രൂ ആകുക എന്നത്.ജോലിയും അഭിനയവും ഒന്നിച്ചു കൊണ്ടു പോകണമെന്നായിരുന്നു ആഗ്രഹമെങ്കിലും അതു പ്രയാസമാണെന്ന് ജോലിക്കു കയറിയ ശേഷമാണ് മനസ്സിലായത്.

അങ്ങനെ ജോലിയുമായി മുന്നോട്ടു പോകുന്നതിനിടെയാണ് ‘നായികാ നായകനി’ലേക്ക് അവസരം ലഭിച്ചത്. ‘നായികാ നായകനി’ലേക്ക് വന്നപ്പോൾ അഭിനയത്തോടുള്ള ഇഷ്ടം കൂടി. സെമിഫൈനൽ വരെ എത്തി.നായികാ നായകനി’ല്‍ പങ്കെടുക്കാനെത്തുമ്പോൾ ആത്മവിശ്വാസം മാത്രമായിരുന്നു ബലം. സ്കൂളിൽ പഠിക്കുമ്പോൾ നാടകക്യാമ്പിലും യൂത്ത് ഫെസ്റ്റിവലുകളിലും പങ്കെടുത്തിട്ടുണ്ടെന്നതു മാത്രമായിരുന്നു മുൻപരിചയം.കോസ്റ്റ്യൂമിന്റെ പേരിൽ ഞാൻ ഒരുപാട് വിമർശനം കേട്ടിട്ടുണ്ട്. അതൊന്നും കാര്യമാക്കാറേയില്ല. പറയുന്നവർ അവിടെ കിടന്ന് പറഞ്ഞോട്ടെ. കാണേണ്ടാത്തവർ കാണണ്ട. ഞാൻ എന്ത് ഇടണം എന്നുള്ളതിൽ എനിക്ക് വ്യക്തമായിട്ടുള്ള ധാരണ ഉണ്ട്. വിമർശനങ്ങളൊന്നും എന്നെ എഫക്റ്റ് ചെയ്യുന്ന കാര്യമല്ല. എനിക്ക് ഇടാൻ ഇഷ്ടമുള്ള വസ്ത്രമാണ് ഞാൻ ധരിക്കുന്നത്. പിന്നെ ഫോട്ടോ കണ്ടിട്ട് വൃത്തികേട് എന്നൊക്കെ പറയുന്നത് അത് കാണുന്നവരുടെ കണ്ണിലുള്ള പ്രശ്നമാ, എന്റെ പ്രോബ്ലം അല്ല.

എന്നെ ബോഡി ഷെയിം ചെയ്യുന്ന, ഞാൻ മെലിഞ്ഞതാണ് എന്നു പറയുന്ന ആളുകളാണ് ആ കോസ്റ്റ്യൂം കണ്ട് വൃത്തികേട് കണ്ടുപിടിക്കുന്നവർ.വിവാഹത്തെപറ്റി ഇതുവരെ ആലോചിച്ചിട്ടില്ല. ഇപ്പോൾ കരിയറിൽ ഫോക്കസ് ചെയ്യാനാണ് ആഗ്രഹം. പിന്നെ വിവാഹം ചെയ്യുകയാണെങ്കിൽ പ്രണയ വിവാഹമായിരിക്കും. അറേഞ്ച്ഡ് മാരേജ് താൽപര്യമില്ല. അതുകൊണ്ട് തന്നെ അത് വഴിയേ നടക്കേണ്ട കാര്യമാണ്.വിവാഹത്തെപറ്റി ഇതുവരെ ആലോചിച്ചിട്ടില്ല. ഇപ്പോൾ കരിയറിൽ ഫോക്കസ് ചെയ്യാനാണ് ആഗ്രഹം. പിന്നെ വിവാഹം ചെയ്യുകയാണെങ്കിൽ പ്രണയ വിവാഹമായിരിക്കും. അറേഞ്ച്ഡ് മാരേജ് താൽപര്യമില്ല. അതുകൊണ്ട് തന്നെ അത് വഴിയേ നടക്കേണ്ട കാര്യമാണ്.ഉടൻ പണം’ കൂടി വന്നതോടെ ഒരുപാട് പേർ തിരിച്ചറിയുന്നുണ്ട്. എല്ലാവരും നല്ല അഭിപ്രായം പറയുന്നു. മാലിക്ക്, മൂൺ വാക്ക്, ഹൃദയം എന്നീ ചിത്രങ്ങൾ ചെയ്തു.ഞാൻ വിശ്വസിക്കുന്നത് എന്റെ ജീവിതത്തിൽ എല്ലാത്തിനും ധാരാളം സമയം ഉണ്ട് എന്നാണ്.

നാളത്തന്നെ പോയി കല്യാണം കഴിച്ച് സെറ്റിൽ ആകണം എന്നൊന്നുമില്ല.മോഡലിങ്ങിനോട് പണ്ടു മുതൽ ഒരു വല്ലാത്ത ഇഷ്ടമുണ്ടായിരുന്നു. റാംപ് വാക്ക് ചെയ്യാൻ ഭയങ്കര താൽപര്യമായിരുന്നു. പക്ഷേ അതിനൊന്നും എനിക്ക് സാധിച്ചില്ല. നമ്മുടെ കൺവെൻഷനൽ ബ്യൂട്ടി സങ്കൽപ്പത്തിൽ പെട്ടൊരാളായിരുന്നില്ല ഞാൻ. മോഡലിങ്ങിലെ ഒരു മിനിമം ഹൈറ്റ് എന്നു പറയുന്നത് എനിക്കില്ലായിരുന്നു. അതുകൊണ്ട് പല അവസരങ്ങളും നഷ്ടപ്പെട്ടു. റാംപ് വാക്ക് ചെയ്യാൻ ചാൻസ് ചോദിച്ചിട്ട് പലരും തന്നിട്ടില്ല. ഹൈറ്റില്ല എന്നു പറഞ്ഞ് ഒഴിവാക്കിവിട്ടിട്ടുണ്ട്. പിന്നെ അവരൊക്കെ പറയുന്നത് മോഡലിങ് ഇഷ്ടമാണെങ്കില്‍ ഫോട്ടോഷൂട്ട് ചെയ്യാമല്ലോ എന്നാണ്. പക്ഷേ, എനിക്ക് ഇഷ്ടം റാംപ് വാക്കായിരുന്നു. എന്നാൽ ഇപ്പോൾ അതിനെല്ലാം മാറ്റം വന്നു. അന്ന് എന്നെ ഒഴിവാക്കിയ സ്ഥലത്തേക്ക് ഷോ സ്റ്റോപ്പറായി എത്താൻ പലരും വിളിച്ചു.

Scroll to Top