അനിയത്തി പ്രാവിനെ തൊട്ടിലാട്ടി 11 ആങ്ങളമാർ; വൈറലായി വിവാഹ വീഡിയോ !!

നിരവധി വീഡിയോകളാണ് ദിവസവും സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നത്.ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം വൈറലാകാറുണ്ട്.വ്യത്യസ്തമായ കോൺസെപ്റ്റുകളാണ് വിഡിയോകളെ വൈറലാകുന്നത്.അത്തരത്തിൽ ഒരു വിവാഹ വിഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. പാലക്കാട് ആലത്തൂർ സ്വദേശിനിയായ അർച്ചനയുടെ വിവാഹ വീഡിയോയാണ് വൈറലായത്. സഹോദരന്മാർക്കൊപ്പം അർച്ചന നടക്കുന്നതും അവളെ അവർ തൊട്ടിലാട്ടുന്നതുമാണ് വീഡിയോയിലുള്ളത്.

കസിൻസ് ഉൾപ്പെടെ പതിനൊന്ന് സഹോദരങ്ങളുടെ ഏക സഹോദരിയാണ് അർച്ചന. വീഡിയോയിൽ പതിനൊന്ന് സഹോദരന്മാരുടെ ഏക അനിയത്തി പ്രാവാണ് എന്ന് പറയുന്നതും കാണാം.’അനിയത്തിപ്രാവിന് പ്രിയരിവര്‍ നല്‍കും ചെറുതരി സുഖമുള്ള നോവ്’ എന്ന പാട്ടിന് അനുസരിച്ച് സഹോദരങ്ങൾ സഹോദരിയെ തൊട്ടിലിൽ എന്നവണ്ണം കൈകൾ ചേർത്ത് പിടിച്ചു കിടത്തുന്നതാണ് രംഗം.ഫോട്ടോഗ്രാഫർ സനോജ് കേശവിന്റേതാണ് ആശയം.

ചുവന്ന സാരിയുടുത്ത വധുവും വെള്ള ഗോൾഡൻ മുണ്ടും ജുബ്ബയും ധരിച്ചിരിക്കുന്ന സഹോദരന്മാരും വീഡിയോയെ കൂടുതൽ മനോഹരമാക്കുന്നു.വിഡിയോ വൈറലായതോടെ പ്രമുഖരടക്കം വിളിച്ചും കമന്റ് ചെയ്തും സനോജിനെ അഭിനന്ദനം അറിയിച്ചു.ഇതിന് മുമ്പും നിരവധി വൈറൽ വിഡിയോകൾ സനോജ് ചെയ്തിട്ടുണ്ട്.

Scroll to Top