മാലിദ്വീപിൽ അവധിദിനം ആഘോഷിച്ച് അഞ്ജു കുര്യൻ, വൈറലായി ഫോട്ടോസ്.

മലയാളത്തിലെ ഒരു പുതുമുഖ അഭിനേത്രിയും മോഡലുമാണ് അഞ്ജു കുര്യൻ.നേരം എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്ത്‌ എത്തിയത്. മോഡലിങ്ങ് രംഗത്തും സജീവമാണ്.തുടര്‍ന്ന്‌ ഓം ശാന്തി ഓശാന, പ്രേമം, രണ്ട് പെണ്‍കുട്ടികള്‍, കവി ഉദ്ധേശിച്ചത് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. 2019ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രം ജാക്ക് ഡാനിയേലില്‍ ദിലീപിന്റെ നായികയായിരുന്നു.

2016 -ൽ പുറത്തിറങ്ങിയ മലയാള സിനിമയായ കവി ഉദ്ദേശിച്ചതും 2018 -ൽ പുറത്തിറങ്ങിയ ഞാൻ പ്രകാശനും എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് പ്രശസ്തയായത്.ഉണ്ണിമുകുന്ദന്‍ നായകനായ മേപ്പടിയാനാണ് അഞ്ജുവിന്റേതായി പുറത്തിറങ്ങാനുള്ള പുതിയ ചിത്രം. ചെന്നൈയില്‍ ആര്‍ക്കിടെക്ടായി ജോലി ചെയ്തുവരുന്ന അഞ്ജുകുര്യന്‍ കോട്ടയം സ്വദേശിയാണ്.

ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ പുതിയ ഫോട്ടോസാണ്.മാലിദ്വീപിൽ അവധിദിനം ആഘോഷിക്കുകയാണ് അഞ്ജു കുര്യൻ.ഇൻസ്റ്റാഗ്രാമിലൂടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്.ഇത് സത്യമായും അത്ഭുത സ്ഥലം, ഓരോ നിമിഷവും പ്രിയപ്പെട്ടത് എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോസ് പങ്കുവെച്ചത്. ചിത്രത്തിൽ വളരെ സുന്ദരിയായാണ് ഉള്ളത്. ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറൽ ആണ്.

Scroll to Top