24 മത് പിറന്നാൾ ദിനത്തിൽ ബ്ലാക്ക് ഗൗണിൽ ബാർബി ഗേളിനെ പോലെ സുന്ദരിയായി അന്ന ബെൻ

കുമ്പളങ്ങി നൈറ്റ്സ് എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് അന്ന ബെൻ. നീളമുള്ള ചുരണ്ടമുടിക്കാരിയായ കുമ്പളങ്ങിക്കാരിയായ പെൺകുട്ടിയെ പ്രേക്ഷകർക്ക് അത്ര വേഗം മറക്കാൻ കഴിയില്ല മാസ് ഡയലോഗിലൂടെ കയ്യടി നേടുന്ന നായക സങ്കൽപ്പത്തെ ആദ്യത്തെ ഒറ്റ ചിത്രം കൊണ്ട് തന്നെ ഈ യുവതാരം തിരുത്തി കുറിച്ചു.പിന്നീട് വന്ന ഹെലനിലേയും കപ്പേളയിലും കഥാപാത്രങ്ങളും ഏറെ ശ്രദ്ധ നേടി.

സ്ത്രീ കഥാപാത്രങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രങ്ങളായിരുന്നു അവ രണ്ടും. ഹെലനിലെ പ്രകടനത്തിന് സംസ്ഥാന സർക്കാരിന്റെ സ്പെഷ്യൽ ജൂറി മെൻഷൻ അന്നയ്ക്ക് ലഭിച്ചിരുന്നു. അപ്പാരൽ ആൻഡ് ഫാഷൻ ഡിസൈനിംഗിൽ ഗ്രാഡുവേറ്റ് ഡിഗ്രി നേടിയ ശേഷമാണു അന്ന സിനിമ ലോകത്തേക്ക് എത്തുന്നത്.2020 ലെ മികച്ച അഭിനേത്രിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം അന്ന ബെൻ കപ്പേള എന്ന ചിത്രത്തിലെ അഭിനയത്തിന് നേടിയെടുത്തു.

സോഷ്യൽ മീഡിയയിൽ സജീവമാണ് അന്ന. തന്റെ പുത്തൻ ചിത്രങ്ങളും വിഡിയോകളുമെല്ലാം അന്ന സോഷ്യൽ മീഡിയയിൽ അന്ന പോസ്റ്റ്‌ ചെയ്യാറുണ്ട്.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരം പോസ്റ്റ്‌ ചെയ്ത ഫോട്ടോയാണ്.തന്റെ 24 മത് പിറന്നാൾ ആഘോഷിക്കുകയാണ് താരം. ബ്ലാക്ക് ഷോർട് ഗൗണിൽ സുന്ദരി ആയാണ് താരം ഉള്ളത്.

ബാർബി ഗേളിന്റെ തീമിൽ ആണ് ബർത്ത്ഡേ കേക്ക് സെറ്റ് ചെയ്തിരിക്കുന്നത്. ബ്ലാക്ക് ഗൗണിൽ ഹോട് ലുക്കിൽ ആണ് ഉള്ളത്. കൂട്ടുകാർക്കും ഫാമിലിക്കും ഒപ്പമാണ് താരം ഉള്ളത്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്

Scroll to Top