ഇന്ത്യയിലെ ആദ്യത്തെ പ്രായം കുറഞ്ഞ യൂട്യൂബർ,ജനിച്ച 22 മത് ദിവസം പ്ലേബട്ടൺ സൗഭാഗ്യങ്ങളുടെ ബഷീറിന്റെ മകൻ

ബഷീർ ബഷിയ്ക്കും മഷൂറയ്ക്കും ആൺകുഞ്ഞ് പിറന്ന വിവരം സോഷ്യൽ മീഡിയയിലൂടെ എല്ലാവരും അറിഞ്ഞതാണ്. ഇവരുടെ വിശേഷങ്ങൾ എല്ലാം തന്നെ പോസ്റ്റ്‌ ചെയ്യാറുമുണ്ട്.മുഹമ്മദ് എബ്രാൻ ബഷീർ എന്നാണ് പേര്.അത് കൂടാതെ കുഞ്ഞിന് ഇൻസ്റ്റാഗ്രാം അക്കൗണ്ട് മം യൂട്യൂബ് ചാനലും താരം തുടങ്ങി.കുറഞ്ഞ ദിവസങ്ങൾ കൊണ്ടാണ് കുട്ടിയുടെ യൂട്യൂബ് ചാനലിന് സബ്സ്ക്രൈബ്ർസ് കൂടി വന്നത്.22 ദിവസം കൊണ്ട് സിൽവർ പ്ലേ ബട്ടൺ കിട്ടി. എന്നാൽ ഇപ്പോഴിതാ ഇത് അൻബൊക്സ് ചെയ്യുകയാണ്.

3 മാസം ആയെന്നും ഇപ്പോഴാണ് ഇതിനുള്ള സമയം കിട്ടിയത് എന്നും ബഷീർ പറയുന്നു.ഇവരുടെ യൂട്യൂബ് പ്ലേ ബട്ടണുകൾ പ്രദർശിപ്പിച്ചിരിക്കുന്ന ചുമരിലേക്ക് ഒരു സിൽവർ പ്ലേ ബട്ടൻ കൂടി. ഇനി വരാനുള്ളത് സുഹാനയുടെ ഒരു ഗോൾഡൻ പ്ലേ ബട്ടൻ കൂടി മാത്രമാണന്നും അതിനായി ഇനി 4000 സബ്സ്ക്രൈബേർസ് കൂടി മാത്രം മതിയെന്നും ഇവർ പറയുന്നു. അത് എത്രയും പെട്ടെന്ന് ലഭിക്കട്ടെ എന്നും അതിനായി നിങ്ങളുടെ എല്ലാ സപ്പോർട്ടുകളും വേണം

എന്നും ഇവരുടെ കുടുംബം വീഡിയോയിൽ പറയുന്നുണ്ട്.മഷൂറയുടെത് സിസേറിയൻ ആയിരുന്നു.കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം തന്നെ ഇവർ ഹോസ്പിറ്റലിലെ വിശേഷങ്ങൾ പങ്കുവെച്ചിരുന്നു.അതെല്ലാം തന്നെ ട്രെൻഡിങ്ങിൽ ഇടംപിടിച്ചിരുന്നു.ബിഗ് ബോസ് ആദ്യ സീസണിലെ മികച്ച മത്സരാർത്ഥി ആയിരുന്നു ബഷീർ ബഷി. മോഡലിംഗ് രംഗത്ത് നിന്നും ബിഗ് ബോസ് വീട്ടിലെത്തിയ താരം പൊടുന്നിനെയാണ് പ്രശസ്തി നേടിയെടുത്തത്.

തുടർന്ന് യൂട്യൂബ് ചാനൽ കൂടി തുടങ്ങിയതോടെ ഒത്തിരി ആരാധകർ താരത്തെ തേടിയെത്തി. കൂടാതെ ഭാര്യമാരായ മഷൂറയും, സുഹാനയും കൂടെ ഓരോ യൂട്യൂബ് ചാനൽ കൂടി തുടങ്ങിയതോടെ കുടുംബത്തിന്റെ ആരാധക വൃന്ദം കൂടി.ഇവരുടെ വിശേഷങ്ങള്‍ അറിയാന്‍ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കാറുളളത്.

Scroll to Top