യാത്രകൾക്ക് കൂട്ടായി പുതിയ അതിഥി ; ബി.എം.ഡബ്ല്യു X1 സ്വന്തമാക്കി ലുക്മാന്‍ !!

വേറിട്ടതും ശ്രദ്ധ നേടുന്നതുമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചു കൊണ്ട് മലയാളി പ്രേക്ഷകമനസ്സുകളിൽ തൻ്റേതായ ഇടം കണ്ടെത്തിയ നടനാണ് ലുക്ക്മാൻ ലുക്കു. മുഹ്സിന്‍ പെരാരി സംവിധാനം ചെയ്തെ ‘കെഎല്‍ 10 പത്ത്’ എന്ന സിനിമയിലൂടെയാണ് ലുക്മാന്‍ ശ്രദ്ധേയനാകുന്നത്. വള്ളീം തെറ്റി പുള്ളീം തെറ്റി, പോപ്പ്കോണ്‍, കലി, ഗോദ, സുഡാനി ഫ്രം നൈജീരിയ, കെയര്‍ ഓഫ് സൈറ ബാനു, കക്ഷി അമ്മിണിപ്പിള്ള, വൈറസ്,തല്ലുമാല, സൗദി വെള്ളയ്ക്ക തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.മമ്മൂട്ടിചിത്രമായ ‘ഉണ്ട’യിലെ ബിജു കുമാർ എന്ന കഥാപാത്രമായി ലുക്ക്‌മാൻ നടത്തിയ പ്രകടനം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

ഇപ്പോഴിതാ ഒരു സന്തോഷ വാർത്ത പങ്കുവെച്ചിരിക്കുകയാണ് താരം.പുതിയ bmw കാർ സ്വന്തമാക്കിയിരിക്കുകയാണ് താരം.bmw x1 മോഡൽ കാറാണ് താരം ഇപ്പോൾ തന്റേ സ്വാന്ത മാക്കിയിരിക്കുന്നത്.ബി.എം.ഡബ്ല്യുവിന്റെ എസ്.യു.വി. നിരയിലെ കുഞ്ഞനാണ് എക്‌സ്1. ഈ മോഡലിന്റെ 2016 മുതല്‍ 2020 വരെ എത്തിയിട്ടുള്ള പതിപ്പാണ് ലുക്മാന്‍ സ്വന്തമാക്കിയിരിക്കുന്നത്.മലപ്പുറം ജില്ലയിലെ മുന്‍നിര പ്രീ ഓണ്‍ഡ് കാര്‍ ഡീലര്‍ഷിപ്പായ കല്ലിങ്കല്‍ മോട്ടോഴ്‌സില്‍ നിന്നാണ് ബി.എം.ഡബ്ല്യു എക്‌സ്1 ലുക്മാന്റെ ഗ്യാരേജിലേക്ക് എത്തിയിരിക്കുന്നത്.

പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗമെടുക്കാന്‍ 7.6 സെക്കന്റ് മാത്രമാണ് ഈ വാഹനത്തിന് വേണ്ടത്.പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ എക്‌സ്1 എത്തിയിട്ടുണ്ടെങ്കിലും ഇതില്‍ ഏത് മോഡലാണ് ലുക്മാന്‍ വാങ്ങിയത് എന്നതും വെളിപ്പെടുത്തിയിട്ടില്ല.ഏകദേശം 45 ലക്ഷം രൂപ മുതലാണ് ബി.എം.ഡബ്ല്യു എക്‌സ്1-ന്റെ വില ആരംഭിക്കുന്നത്.

Scroll to Top