സഹായാഭ്യർത്ഥനക്കാരെ കൊണ്ട് വീട്ടിൽ കയറാനാകുന്നില്ല, ഉപദ്രവിക്കരുത് പ്ലീസ് ; ഓണം ബമ്പർ വിജയി അനൂപ്

തിരുവനന്തപുരം ശ്രീവരാഹം മാർക്കറ്റ് ജംക്‌ഷനു സമീപം പണയിൽ വീട്ടിലെ ബി. അനൂപിനാണ് ഇത്തവണ ഓണം ബമ്പർ അടിച്ചത്.ഏറ്റവും വലിയ സമ്മാനത്തുകയായ 25 കോടിയാണ് ലഭിച്ചത്. ഇപ്പോഴിതാ സഹായം ആവശ്യപ്പെട്ട് വരുന്നവരുടെ ശല്യം മൂലം പൊറുതിമുട്ടി അനൂപ്.വലിയൊരു നേട്ടത്തിന്റെ സന്തോഷമുണ്ടെങ്കിലും തന്റെ കുടുംബം വൈകാരികമായ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്ന് അനൂപ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വീട്ടില്‍ കഴിയാനാകുന്നില്ല. ബന്ധുവീടുകളില്‍ മാറിമാറി നില്‍ക്കുകയാണെന്ന് അനൂപ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വിഡിയോയിൽ പറയുന്നത്.

ലോട്ടറി അടിച്ചപ്പോൾ വലിയ സന്തോഷമായിരുന്നു. പറഞ്ഞറിയിക്കാനാകാത്തത്ര സന്തോഷം. എന്നാൽ ഇപ്പോൾ അതല്ല സ്ഥിതി. ഓരോ ദിവസം കഴിയും തോറും അവസ്ഥ വഷളാകുകയാണ്. സഹായാഭ്യർത്ഥനക്കാരെ കൊണ്ട് വീട്ടിൽ കയറാൻ കഴിയുന്നില്ല. കൊച്ചിന്റെ അടുത്ത് പോകാൻ ആകുന്നില്ല. കൊച്ചിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ പോലും കഴിയുന്നില്ല. വീട്ടിൽ പോകാറില്ല. ബന്ധുക്കളുടെ വീടുകളിൽ മാറി മാറി കഴിയുകയാണ്. അവിടേയും രക്ഷയില്ല. തെരഞ്ഞുപിടിച്ചെത്തി സഹായം ആവശ്യപ്പെടുകയാണ്. തന്നെ കാണാത്തപ്പോൾ അയൽവീട്ടുകാരെയും ശല്യപ്പെടുത്തുകയാണ്. ഇപ്പോൾ വീട് മാറുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്. സമ്മാനത്തുക ഇതുവരെ കിട്ടിയിട്ടില്ല. കിട്ടിയാലും രണ്ടു കൊല്ലം കഴിയാതെ പണം ഒന്നും ചെയ്യില്ല. ഈ സമ്മാനം വേണ്ടിയിരുന്നില്ല, വല്ല മൂന്നാം സമ്മാനവും മതിയായിരുന്നു- അനൂപ് പറയുന്നു.

എന്റെ അവസ്ഥ മനസ്സിലാക്കണം. ആൾക്കൂട്ടവും ബഹളവും ക്യാമറകളും കണ്ടപ്പോൾ ഭയങ്കര സന്തോഷമായിരുന്നു. ഇപ്പോൾ വീട് മാറി താമസിക്കേണ്ട അവസ്ഥയിലാണ്. സ്വന്തം വീട്ടിൽ കയറാൻ പറ്റുന്നില്ല. അടുത്ത വീട്ടിലെ ആൾക്കാർ പോലും ശ ത്രുക്കളായി. പണ്ടും ശ ത്രുക്കളുണ്ട്. ഇപ്പോൾ ശ ത്രുക്കൾ കൂടി വരുന്നു. എല്ലാവരെയും സഹായിക്കണമെന്നുണ്ട്. ഇതു മാധ്യമങ്ങളോട് പറയാത്തത്, ഒരു ചാനലിനോട് പറഞ്ഞാൽ, മറ്റു ചാനലുകാർ വന്നുകൊണ്ടിരിക്കും. മാസ്ക് വച്ച് പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥയാണ്.’’-അനൂപ് പറഞ്ഞു.

Scroll to Top