ജീവിതം പൂർണമായത് ഇപ്പോൾ , കുടുംബത്തോടൊപ്പം ദുബായിൽ പിറന്നാൾ ആഘോഷിച്ച് വിഘ്നേഷ് ശിവൻ.

ഏഴ് വർഷത്തെ പ്രണയത്തിനോടുവിൽ പ്രേക്ഷകരുടെ കാത്തിരിപ്പിനോടുവിൽ നയൻതാരയും വിഘ്‌നേഷ് ശിവനും ജൂൺ 9 ന്.വിവാഹിതർ ആയി.ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോർട്ടിലായിരുന്നു ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകൾ.ബംഗാൾ ഉത്കടലിന്റെ പശ്ചാത്തലത്തിൽ ഹിന്ദു ആചാരപ്രകാരമാണു വിവാഹം നടന്നത്.മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ,കമൽഹാസൻ, ചിരഞ്ജീവി, സൂര്യ, അജിത്, കാർത്തി, വിജയ് സേതുപതി, ശിവകാർത്തികേയൻ,ദിലീപ്,ഷാരൂഖ്,സാമന്ത ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.

വിവാഹത്തിനായി താരങ്ങള്‍ മഹാബലിപുരത്തെ 129 മുറികളോട് കൂടിയ റിസോര്‍ട്ട് മുഴുവനായി ബുക്ക് ചെയ്യുകയായിരുന്നു.ഇവർ തായ്ലാൻഡിൽ ഹണിമൂൺ പോയ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. അതെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് വിഘ്‌നേശ് ശിവനും. ഇരുവരുടെയും ഫോട്ടോസ് ആരാധാകർക്കായി താരം പങ്കുവെക്കാറുണ്ട്.ഇതിനടയ്ക്ക് താരം അമ്മയാകാൻ പോകുന്നു എന്ന വ്യാജ വാർത്ത പുറത്ത് വന്നിരുന്നു.

വിക്കി ഹണിമൂൺ യാത്രക്കിടെ വിമാനത്തിനുള്ളില്‍ നിന്ന് എടുത്ത ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്തിരുന്നു.ബാഴ്സലോണയിലേക്കുള്ള യാത്രയാണെന്ന് ചിത്രത്തിനൊപ്പം വിക്കി കുറിച്ചിട്ടുണ്ടായിരുന്നു.തിരക്കിനിടയിൽ ഞങ്ങൾക്ക് വേണ്ടി മാത്രം കുറച്ച് ദിവസങ്ങൾ, എന്നാണ് വിക്കി ക്യാപ്ഷൻ നൽകിയിരിക്കുന്നത്.ഇപ്പോഴിതാ വൈറൽ ആകുന്നത് വിക്കി പങ്കുവെച്ച ഫോട്ടോസ് ആണ് വൈറൽ ആകുന്നത്. വിക്കിയുടെ അമ്മയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ ആണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.അമ്മയെ ദുബായിലേക്ക് കൊണ്ട് പോയിരിക്കുകയാണ്. ഏറെ നാളത്തെ ആഗ്രഹമാണ് ഇതെന്നും വിക്കി പറയുന്നു.

അത് കൂടാതെ വിക്കിയുടെ പിറന്നാളും ഇവർ ആഘോഷിക്കുന്നു.ഫോട്ടോകൾക്ക് ഒപ്പം വിഘ്‌നേഷ് കുറിച്ചത് ഇങ്ങനെ,എന്റെ അമ്മയെ വിദേശ രാജ്യങ്ങളിൽ കൊണ്ടുപോയി, അംബര ചുംബികളായ കെട്ടിടങ്ങളും പുതിയ പുതിയ ആളുകളും ഇതുവരെ കണ്ടിട്ടില്ലാത്ത വസ്തുക്കളും ഒക്കെ കാണിക്കുമ്പോൾ അമ്മയുടെ മുഖത്തുണ്ടാകുന്ന വ്യത്യസ്ത ഭാവങ്ങൾ കണ്ട് ആസ്വദിക്കുക എന്നത് എക്കാലത്തെയും എന്റെ സ്വപ്നമായിരുന്നു. അമ്മയുടെ മുഖത്ത് മിന്നിമായുന്ന ഈ സന്തോഷംഎന്റെ ജീവിതത്തെ സംതൃപ്തമാക്കുന്നു.

ഞാൻ ചെയ്യുന്ന എല്ലാ കഠിനാധ്വാനങ്ങൾക്കും അർഥമുണ്ടാകുന്നതും ജീവിതം പൂർണമാകുന്നതും ഇപ്പോൾ മാത്രമാണ്. അമ്മയുടെ ഈ സന്തോഷം ജീവിതം എനിക്ക് തന്ന എല്ലാ നല്ല കാര്യങ്ങൾക്കും മുകളിലാണ്. എന്റെ ഈ ജന്മദിനത്തിന് കുടുംബത്തോടൊപ്പം ദുബായ് സന്ദർശിച്ച ഈ കുറച്ച് ദിവസങ്ങളും അവരോടൊപ്പം ഞാൻ നെഞ്ചേറ്റിയ എല്ലാ ആവേശവും സന്തോഷവും എപ്പോഴും എന്റെ ഹൃദയത്തിൽ കുളിർമയായുണ്ടാകും. എന്റെ ബക്കറ്റ് ലിസ്റ്റിലെ കുഞ്ഞുകുഞ്ഞ് ആഗ്രഹങ്ങളിൽ ഭൂരിഭാഗവും സത്യമാകാൻ സഹായിച്ച ദൈവത്തിനും പ്രപഞ്ചത്തിനും നന്ദി.നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമ്മെന്റും ആയി എത്തിയത്.

Scroll to Top