ചേച്ചിയും അനിയത്തിയും ആണോ ?? അനൗഷ്കയും ശാലിനിയും ഒന്നിച്ചുള്ള ചിത്രം ഏറ്റെടുത്ത് ആരാധകർ !!

മാമാട്ടിക്കുട്ടിയമ്മയായും മാളൂട്ടിയായും പ്രേക്ഷരുടെ മനം കവർന്ന സഹോദരിമാരാണ് ബേബി ശാലിനിയും അനിയത്തി ബേബി ശ്യാമിലിയും. തമിഴ് താരം അജിത്തുമായുള്ള പ്രണയവിവാഹത്തിനു ശേഷം അഭിനയ രംഗത്തു നിന്നു വിട്ടുനിൽക്കുകയാണ് ശാലിനി.കേരളത്തിലും തമിഴകത്തിനും ഒരുപോലെ പ്രിയപ്പെട്ട താരകുടുംബമാണ് അജിത്തിന്റേത്. ബാലതാരങ്ങളായാണ് ഇരുവരും സിനിമയിലെത്തുന്നത്. ഫാസിൽ സംവിധാനം ചെയ്ത എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിലൂടെയായിരുന്നു ശാലിനിയുടെ തുടക്കം. പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി അമ്പതിലധികം ചിത്രങ്ങളിൽ ബാലതാരമായി വേഷമിട്ട ശാലിനി ഫാസിൽ സംവിധാനം ചെയ്ത അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെയാണ് നായികയായി വീണ്ടുമെത്തുന്നത്.

രണ്ടാം വയസിലാണ് ശ്യാമിലി അഭിനയിച്ചു തുടങ്ങുന്നത്.കന്നഡ, മലയാളം, തമിഴ് ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ച ശ്യാമിലി മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡും കരസ്ഥമാക്കിയിരുന്നു. സിദ്ധാർത്ഥ് നായകനായ ‘ ഒയേ’ എന്ന തെലുങ്ക് ചിത്രത്തിൽ നായികയായി കൊണ്ടായിരുന്നു ശ്യാമിലിയുടെ രണ്ടാം വരവ്.കുട്ടിക്കാലം മുതൽ തന്നെ ചിത്രകലയിൽ താൽപര്യമുള്ള ശ്യാമിലി അടുത്തിടെ ഒരു പെയിന്റിംഗ് എക്സ്ബിഷനിൽ തന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു.ഇരുവരുടെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ശാമിലിനിയുടെ ‘ശീ’ എന്ന പുതിയ ഷോയുടെ പ്രദര്ശന വേളയിൽ നിന്നുള്ള ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.ശാമിലിയും ശാലിനിയും ചിത്രങ്ങൾ തങ്ങളുടെ ഇൻസ്റ്റഗ്രം അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്.മകൾ അനൗഷ്കയോടൊപ്പമുള്ള ശാലിനിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ വൈറലാകുന്നത്. പ്രിയതാരദമ്പതികളായ അജിത്തിന്റയും ശാലിനിയുടെയും മക്കളാണ് അനൗഷ്കയും ആദ്‌വിക്കും.നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്.

Scroll to Top