മഞ്ഞ ലഹങ്കയിൽ പ്രേക്ഷകരുടെ മനം കവരും ഭംഗിയിൽ അനുമോൾ, വൈറലായി ഫോട്ടോസ്.

ഫ്ളവേഴ്സിലെ ‘സ്റ്റാർ മാജിക്’ എന്ന ഷോയിലെ മിന്നും താരമാണ് അനുമോൾ. ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഭിനേത്രികളിൽ ഒരാളാണ് അനു അനുമോള്‍. സ്റ്റാര്‍ മാജികിലെ സ്ഥിരം സാന്നിധ്യം കൂടിയാണ് താരം. കരിയർ കൂടുതൽ മെച്ചപ്പെടുക്കാനുള്ള ശ്രമത്തിലാണ് താരം, ഇപ്പോൾ കരിയറിൽ കൂടുതൽ ശ്രദ്ധ കൊടുക്കുകയാണെന്ന് അനുമോളും വ്യക്തമാക്കിയിരുന്നു.

മലയാളികള്‍ക്ക് സുപരിചിതയായ അനുമോള്‍ സീരിയലുകളിലൂടെയാണ് മിനിസ്ക്രീൻ പ്രേക്ഷകർക്ക് പരിചിതയായി മാറിയത്. അനുമോൾ ഫ്ലവേഴ്സ് ചാനലിലെ സ്റ്റാര്‍ മാജിക്കിലൂടെ തൻ്റെ സ്വതസിദ്ധമായ സംസാരശൈലിയിലൂടെയും പ്രകടനത്തിലൂടെയും ആരാധകരുടെ ഹൃദയം കവര്‍ന്നു.കുസൃതി നിറഞ്ഞ സംസാരവും ചിരിയുമൊക്കെയായാണ് സ്റ്റാർ മാജിക്ക് പരിപാടിയുടെ ക്യാമറക്കണ്ണുകളുടെ ഇഷ്ടം അനുമോൾ കവർന്നത്.

സ്റ്റാർ മാജിക്കിൻ്റെ മുഖ മുദ്ര തന്നെയായി അനുമോൾ മാറിയിട്ടുണ്ട്. പാടാത്ത പൈങ്കിളിയില്‍ നിന്നും ഈയ്യടുത്ത് താരം പിന്മാറിയതും വലിയ വാർത്തയായി മാറിയിരുന്നു. പാടാത്ത പൈങ്കിളിയിൽ അനുമോൾ അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് അനുമോള്‍. നടി പലപ്പോഴും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി സംസാരിക്കാറുമുണ്ട്. അടുത്തിടെ അനുമോൾ നായികയായ ഹൃദയകുമാരി ടീച്ചർ എന്ന ഹ്രസ്വചിത്രം ഏറെ കൈയ്യടി നേടിയിരുന്നു.

ഇപ്പോഴിതാ അനുമോളുടെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. മഞ്ഞ ലെഹങ്കയിൽ തിളങ്ങിയ ചിത്രങ്ങളിൽ അനുമോളെ കാണാൻ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകരുടെ അഭിപ്രായം. ഫാത്തിമി ഷെറിന്റെ ഡിസൈനിലുള്ള ഔട്ട്ഫിറ്റിലുള്ള അനുമോളുടെ ഫോട്ടോസ് എടുത്തത് ഫർസീൻ ആണ്.കൊല്ലം ജില്ലയിലെ കൊട്ടിയം എന്ന സ്ഥലത്തെ ഒരു ജ്വലറി ഉതഘടനത്തിന് വന്നതാണ് താരം. ഫോട്ടോകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

VIDEO

Scroll to Top