നാടൻ വേഷം മാത്രമല്ല, മോഡേണും ചേരും, വർക്കല ബീച്ചിൽ ഷോർട് ധരിച്ച് അനുമോൾ.

മലയാള സിനിമ ലോകത്തേക്ക് അപ്രതീക്ഷിതമായി ചെറിയ വേഷങ്ങളിലൂടെ കടന്നുവന്ന നടിയാണ് അനുമോൾ.തമിഴിലും മലയാളത്തിലും നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചുകഴിഞ്ഞു. കുറഞ്ഞ സമയം കൊണ്ട് ശക്തമായ കുറെയേറെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുവാൻ അനുമോൾക്ക് സാധിക്കുകയുണ്ടായി. താരം കൈകാര്യം ചെയ്ത ഓരോ വേഷങ്ങളും കഥാപാത്രവും മലയാളികൾ ഓർത്തിരിക്കുന്നത് തന്നെയാണ്.ചായില്യം, ഇവൻ മേഘരൂപൻ, വെടിവഴിപാട്, അകം, റോക്‌സ്‌റ്റാർ, എന്നീ ചിത്രങ്ങളിൽ വേഷങ്ങൾ ചെയ്തിട്ടുണ്ട്.

ചായില്യത്തിലെ ഗൗരി, റോക്ക്സ്റ്റാറിലെ സഞ്ജന കുര്യൻ എന്നിവ ശ്രദ്ധേയമാണ്. വെടിവഴിപാട് എന്ന ചിത്രത്തിലെ അഭിസാരികയുടെ കഥാപാത്രം വളരെയധികം ചർച്ച ചെയ്യപ്പെട്ട ഒന്നുതന്നെയായിരുന്നു.പല താരങ്ങളും അവതരിപ്പിക്കാൻ മടിക്കുന്ന പല കഥാപാത്രങ്ങളും സ്വീകരിക്കുവാൻ അനു ഒരുക്കമാണ്.അവതരിപ്പിച്ച കഥാപാത്രങ്ങളിലെ അത്യുജ്ജ്വലമായ വ്യത്യസ്തത കാരണം “ആക്ടിങ് ജീനിയസ്” എന്നാണ് അനുമോൾ മലയാള സിനിമയിൽ അറിയപ്പെടുന്നത് തന്നെ.പാലക്കാടു ജില്ലയിലെ, പട്ടാമ്പിയിലുള്ള നടുവട്ടം എന്ന സ്ഥലത്താണ് അനുമോൾ ജനിച്ചത്. പെരിന്തൽമണ്ണയിലുള്ള പ്രസന്റേഷൻ കോൺവെന്റ് സ്കൂളിൽ നിന്നായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.

കോയമ്പത്തൂരിലെ ഹിന്ദുസ്ഥാൻ കോളേജിൽ നിന്നും ഒന്നാം റാങ്കിൽ ഗോൾഡ് മെഡലോടെ കമ്പ്യൂട്ടർ സയൻസിൽ B.Tech എഞ്ചിനീയറിങ് ബിരുദം കരസ്ഥമാക്കി.അടുത്തിടെ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു ചിത്രത്തിന് താഴെ വന്ന മോശം കമൻറ് അതിന് നൽകിയ മറുപടിയും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ അനുമോൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ആണ് വൈറൽ ആകുന്നത്. വർക്കല ബീച്ചിലെ ക്ലിഫിൽ നിന്നുള്ള വീഡിയോ ആണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

ഷർട്ടും ഷോർടസുമാണ് വേഷം. പച്ച കളർ ഷർട്ടിലും നീല കളർ ഷോർട്സിലും ഗ്ലാമറസ് ലുക്കിൽ ആണ് താരം. കൂടുതലും നാടൻ വേഷത്തിൽ കണ്ടിട്ടുള്ള അനുവിന്റെ ഈ ഡ്രസിങ് സ്റ്റൈൽ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമായി.തങ്ങളുടെ സ്വപ്നങ്ങളെ നിർഭയമായി പിന്തുടരുകയും വഴിയിൽ മറ്റുള്ളവർക്ക് പ്രചോദനം നൽകുകയും ചെയ്യുന്ന ശക്തരായ സ്ത്രീകൾ ഇതാ എന്നാണ് ചിത്രങ്ങൾക്ക് ഒപ്പം അനു കുറിച്ചത്. നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കും കമ്മെന്റും ആയി എത്തിയത്.

Scroll to Top