‘ആ സങ്കടം ഈ വിവാഹത്തോടെ മാറട്ടെ..’ ; മകളുടെ ഹൽദി ആഘോഷം അടിപൊളിയാക്കി നടൻ ലാലു അലക്സ്!!

ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകഹൃദയം കവർന്ന നടനാണ് ലാലു അലക്സ്. 45 വർഷത്തോളമായി സിനിമാലോകത്തുള്ള ലാലു അലക്സ് വില്ലനായും സഹനടനായും ഹാസ്യ താരമായും സ്വഭാവ നടനായുമൊക്കെ നിരവധി സിനിമകളിൽ തിളങ്ങി.ശ്രീകുമാരൻ തമ്പി, ഐവി ശശി, ജോഷി, കെ മധു, ബാലചന്ദ്രമേനോൻ തുടങ്ങിയവരുടെ ചിത്രങ്ങളിൽ ഒരുകാലത്ത് നിറസാന്നിധ്യമായിരുന്ന താരം.സ്ഥിരം നടന്മാർ പിന്തുടരുന്ന നടപ്പ് രീതികളിൽ നിന്നുമെല്ലാം വ്യത്യസ്തമായ അഭിനയ ശൈലിയാണ് ലാലു അലക്സിനെ മറ്റുള്ളവരിൽ നിന്നും വേറിട്ട് നിർത്തുന്നത്.ഇരുന്നൂറ്റി അമ്പതിൽ പരം ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള താരം ഏറ്റവും അവസാനമായി പ്രത്യക്ഷപ്പെട്ടത് അൽഫോൺസ് പുത്രന്റെ ​ഗോൾഡ് എന്ന സിനിമയിലാണ്. സോഷ്യൽമീഡിയയിൽ‌ സജീവമായ താരത്തിന്റെ വിശേഷങ്ങൾ പ്രേക്ഷകർ അറിയുന്നത് അദ്ദേഹത്തിന്റെ സോഷ്യൽമീഡിയ പോസ്റ്റുകൾ വഴിയാണ്.

ഇപ്പോഴിതാ ഏറ്റവും പുതിയ വീഡിയോയിലൂടെ ജീവിതത്തിലെ പുതിയ സന്തോഷത്തെ കുറിച്ച് ആരാധകരെ അറിയിച്ചിരിക്കുകയാണ് ലാലു അലക്സ്.ഇളയമകൾ വിവാഹിതയാകുന്നതിന്റെ ചിത്രങ്ങളാണ് താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. എൻറെ മകൾ സിയയുടെ ഹൽദി ആഘോഷം എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം അടങ്ങുന്നതാണ് ഹൽദീ ചടങ്ങുകൾ.

എന്നാൽ മകളുടെ വിവാഹം അത്യാഡംബരപൂർവ്വമായിരിക്കും നടത്തപ്പെടുന്നത് എന്ന് റിപ്പോർട്ടുകൾ ഉണ്ട്. മഞ്ഞ ഷർട്ടും മുണ്ടും ഒക്കെ ധരിച്ച് ലാലു അലക്സ് ആഘോഷങ്ങളിൽ നിറസാന്നിധ്യമായി തന്നെ നിൽക്കുന്നുണ്ട്.ബെറ്റിയാണ് ലാലുവിന്റെ ഭാര്യ. മൂന്ന് മക്കളാണ് താരത്തിന്. രണ്ട് ആൺമക്കളും ഒരു മകളുമാണ് ഇപ്പോൾ അദ്ദേഹത്തിനുള്ളത്. കൂടാതെ ഒരു മകൾ കൂടി താരത്തിനുണ്ടായിരുന്നു. എന്നാൽ പത്ത് മാസം പ്രായമുള്ളപ്പോൾ മരിച്ചു. ലാലു അലക്സ് തന്നെ ഇതേ കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്. ഇളയ മകളുടെ വിവാഹ വിശേഷം താരം പങ്കുവെച്ചപ്പോൾ മരിച്ചുപോയ മകളെ കുറിച്ചുള്ള സങ്കടം ഈ വിവാഹത്തോടെ മാറട്ടെ എന്നാണ് ആരാധകർ കുറിച്ചത്.

Scroll to Top