സാരിയിൽ നാടൻ പെണ്ണായി ആരാധകമനം കവർന്ന് അനു സിതാര ; ഫോട്ടോസ്

2013-ൽ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു വെള്ളിത്തിരയിലെത്തുന്നത്. തുടർന്ന് സത്യൻ അന്തിക്കാടിന്റെ ‘ഒരു ഇന്ത്യൻ പ്രണയകഥ’യിൽ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം ചെയ്തു. തുടർന്ന് ഹാപ്പി വെഡ്ഡിംഗ്, ഫുക്രി, രാമന്റെ ഏദൻ തോട്ടം, അച്ചായൻസ് എന്നിങ്ങനെ ഒട്ടനവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.വിഷ്ണുപ്രസാദിനെ വിവാഹം ചെയ്തു. കൽപ്പറ്റയിൽ അമ്മ രേണുകയോടൊത്ത് ഒരു നൃത്തവിദ്യാലയവും നടത്തുന്നുണ്ട്.

എട്ടാം ക്ലാസ്സ് മുതൽക്ക് കലാമണ്ഡലത്തിൽ ചേർന്ന് മോഹിനിയാട്ടം അഭ്യസിച്ചു തുടങ്ങി. കൽപ്പറ്റയിലായിരുന്നു ഹയർ സെക്കന്ററി വിദ്യാഭ്യാസം. സ്കൂൾ കലോൽസവ വേദികളിലൂടെയാണ് അനു സിത്താര ശ്രദ്ധിക്കപ്പെട്ടതും സിനിമയിലേക്ക് എത്തിച്ചേർന്നതും.സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആക്കുന്നത് താരത്തിന്റെ പുതിയ ഫോട്ടോസാണ്.സാരിയിൽ അതീവ സുന്ദരിയായാണ് താരം .

കോഴിക്കോട് ഗോകുലം ഗല്ലെറിയ മാളിൽ നടന്ന വനിതാ ദിന ചടങ്ങിൽ പങ്കെടുക്കുവാൻ എത്തിയ നടിയുടെ ചിത്രങ്ങളാണ് ആരാധകമനം കവർന്നിരിക്കുന്നത്. ബിജേഷ് നായരാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. മണിയറയിലെ അശോകനിലാണ് പ്രേക്ഷകർ അവസാനമായി അനു സിത്താരയെ സ്‌ക്രീനിൽ കണ്ടത്. വനം എന്ന തമിഴ് ചിത്രവും താരത്തിന്റേതായി പുറത്തിറങ്ങിയിരുന്നു.

Scroll to Top