നിങ്ങൾക്ക് എന്ത്‌ സാധ്യമാണെന്ന് നിങ്ങളുടെ സ്വപ്നം കാണിക്കട്ടെ, പുതിയ ചിത്രങ്ങൾ പങ്കുവെച്ച് സനുഷ.

മലയാള സിനിമ രംഗത്തേക്ക് ബാലതാരമായി കടന്നു വന്ന് ജനഹൃദയങ്ങളിൽ ഇടം നേടിയ താരമാണ് നടി സനുഷ സന്തോഷ്. ചെറുപ്പത്തിൽ അഭിനയിച്ച സിനിമകളിൽ കൂടി തന്നെ നിരവധി ആരാധകരെ സ്വന്തമാക്കി.കല്ലു കൊണ്ടൊരു പെണ്ണ് എന്ന ചിത്രമാണ് സനുഷയുടെ ആദ്യ സിനിമ. പിന്നീട് ദാദ സാഹിബ്, രാവണപ്രഭു തുടങ്ങിയ ചിത്രങ്ങളിലൂടെ സനുഷ സജീവമായി. 2004ൽ മമ്മൂട്ടി നായകനായ കാഴ്ച എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡും സനുഷ സ്വന്തമാക്കി.

ദിലീപിന്റെ നായികയായി മിസ്റ്റർ മരുമകൻ എന്ന സിനിമയിൽ എത്തിയ സനുഷ സക്കറിയയുടെ ഗർഭിണികൾ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിരുന്നു.സോഷ്യല്‍ മീഡിയയില്‍ സജീവമായ സനുഷ സന്തോഷ് തന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ വൈറൽ ആകുന്നത് താരം പങ്കുവെച്ച ഫോട്ടോസ് ആണ്.ഇൻസ്റ്റാഗ്രാമിൽ ആണ് താരം ഫോട്ടോസ് പങ്കുവെച്ചത്. നിങ്ങൾക്ക് എന്ത് സാധ്യമാണെന്ന് ഉള്ളത് നിങ്ങളുടെ സ്വപ്നങ്ങൾ കാണിക്കട്ടെ. ഇങ്ങനെയാണ് താരം ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയത്. നിരവധി ലൈക്കുകളും കമെന്റുമാണ് ചിത്രങ്ങൾക്ക് ലഭിച്ചത്.

Scroll to Top