‘ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ’ ; സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി അനുശ്രീ.

യുവഅഭിനേത്രികളില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അനുശ്രീ. റിയാലിറ്റി ഷോയില്‍ നിന്നും സിനിമയിലേക്കെത്തിയ താരം വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ്. ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസിലൂടെയാണ് ഈ താരം സിനിമയില്‍ അരങ്ങേറിയത്. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് തുടങ്ങിയ താരങ്ങളുള്‍പ്പടെ നിരവധി പേര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരവും ഈ താരത്തിന് ലഭിച്ചിരുന്നു.

എന്നാല്‍ താരത്തിന് കരിയര്‍ ബ്രേക്ക് നല്‍കിയ ചിത്രം ആയിരുന്നു മഹേഷിന്റെ പ്രതികാരം.ഇടയ്ക്കൊക്കെ മോഡേൺ ഫോട്ടോഷൂട്ടിൽ എത്തുന്ന അനുശ്രീയുടെ ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.ഇതിഹാസ, മൈ ലൈഫ് പാർട്ണർ, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷമാണ് അനുശ്രീ ചെയ്തത്.സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം നിരവധി ചിത്രങ്ങളും വീഡിയോകളും ആരാധകരുമായി മിക്കപ്പോഴും പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ വൈറൽ ആകുന്നത് താരം പങ്കുവെച്ച ചിത്രങ്ങളാണ്.’നിങ്ങളുടെ രൂപഭാവം മാറ്റുന്നത് ചിലപ്പോൾ നിങ്ങളുടെ ദൈനംദിന ശൈലിക്ക് ആവേശവും പുതുമയും നൽകും’ എന്ന ക്യാപ്ഷനോടു കൂടിയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.ചുവപ്പ് ഷർട്ടിൽ മോഡേൺ ലുക്കിലാണ് താരത്തെ ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. പ്രണവ് രാജ് ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. നിരവധി പേരാണ് ഫോട്ടോയ്ക് ലൈകും കമ്മെന്റുമായി രംഗത്തെത്തുന്നത്.

Scroll to Top