ജീവിതപാതി, ആരതിയെ ചേർത്ത് പിടിച്ച് റോബിൻ രാധാകൃഷ്ണൻ.

ബിഗ് ബോസ് സീസൺ ഫോർ വിജയി ആയി പ്രേക്ഷകർ ഏറെ പ്രതീക്ഷിരുന്ന മത്സരാർഥിയാണ് റോബിൻ രാധാകൃഷ്ണൻ.വിജയ കിരീടം താരത്തിന് ലഭിച്ചിലെങ്കിലും അതിലും ഇരട്ടി സന്തോഷമേകി അദ്ദേഹത്തിന് ആരാധകർ നൽകിയ ട്രോഫി.റോബിന് ലഭിച്ച വലിയ ജനപിന്തുണ ബിഗ് ബോസിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ്. ഇത്രയധികം ആരാധകരുള്ള മറ്റൊരു മത്സരാര്‍ത്ഥി ബിഗ് ബോസിനുണ്ടായിട്ടില്ല.ഷോ കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും റോബിൻ തിരക്കിലാണ്.

ഉദ്ഘാടനങ്ങളും പുതിയ സിനിമകളുടെ ചർച്ചകളുമൊക്കെയായി റോബിൻ്റെ ഓട്ടം തുടരുന്നു.റോബിന്‍ രാധാകൃഷ്ണനും ദില്‍ഷയും തമ്മിലുള്ള പ്രണയം വലിയ ചർച്ചയായിരുന്നു.പുറത്ത് വന്നതിന് ശേഷം പെട്ടെന്നൊരു വിവാഹത്തിന് സമ്മതമല്ലെന്നും റോബിനുമായിട്ടുള്ള എല്ലാ ബന്ധവും ഒഴിവാക്കിയതായും ദിൽഷ പറഞ്ഞു.നടിയും മോഡലും സംരഭകയുമായ ആരതി പൊടിയും റോബിന്റെ വലിയൊരു ആരാധികയാണ്.റോബിനെ അഭിമുഖം ചെയ്യാന്‍ ആരതി എത്തിയിരുന്നു.

പിന്നീട് സോഷ്യൽ മീഡിയയിലൂടെ ബിഗ്ബോസ് താരം റോബിൻ തൻറെ പ്രണയം വെളിപ്പെടുത്തുകയായിരുന്നു എന്റേത്,അത് ഔദ്യോഗികമാണ് എന്നാണ് ആരതിയ്ക്കു ഒപ്പമുള്ള ഫോട്ടോസ് പങ്കുവെച്ച് റോബിൻ കുറിച്ചത്ഇരുവരും ഒന്നിച്ചുള്ള ഫോട്ടോസും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ വൈറൽ ആകാറുമുണ്ട്. ഒരുപാട് വിമർശനങ്ങൾ ഇരുവർക്കും നേരെ വന്നിരുന്നു.

എന്നാൽ അതിനെയെല്ലാം അതിജീവിച്ച് മുന്നോട്ട് വരുകയാണ് ഇവർ. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് റോബിൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റാണ്. പോസ്റ്റിൽ ആരതിയ്ക്ക് ഒപ്പമുള്ള ചിത്രമാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ജീവന്റെ പാതി എന്നാണ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. നിരവധി പേരാണ് ഫോട്ടോസിന് ലൈക്കും കമ്മെന്റുമായി എത്തിയത്.

photos

Scroll to Top