അതെന്താ സാറേ പെണ്ണപിള്ളേർക്ക് രാത്രിയിൽ ഇറങ്ങാൻ പാടില്ല എന്ന് റൂൾ വല്ലോം ഉണ്ടോ, അന്ന ബെന്നിന്റെ മാസ് ഡയലോഗുമായി നൈറ്റ്‌ ഡ്രൈവ് മാർച്ച്‌ 11 മുതൽ തിയേറ്ററിൽ.

റോഷന്‍ മാത്യു, അന്ന ബെന്‍, ഇന്ദ്രജിത്ത് സുകുമാരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നൈറ്റ് ഡ്രൈവ്’.മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് സംവിധായകരില്‍ ഒരാളാണ് വൈശാഖ്. പോക്കിരി രാജ എന്ന മമ്മൂട്ടി- പൃഥ്വിരാജ് ചിത്രം ഒരുക്കി അരങ്ങേറ്റം കുറിച്ച വൈശാഖ് പിന്നീട് മോഹന്‍ലാലിനെ നായകനാക്കി പുലി മുരുകന്‍ എന്ന ഇന്‍ഡസ്ട്രി ഹിറ്റ് ചിത്രവും മലയാള സിനിമയ്ക്കു സമ്മാനിച്ചു. സീനിയേഴ്‌സ്, മല്ലു സിങ്, വിശുദ്ധന്‍, കസിന്‍സ്, സൗണ്ട് തോമ, മധുര രാജ എന്നിവയും വൈശാഖ് ഒരുക്കിയ ചിത്രങ്ങളാണ്.

ഒരു ത്രില്ലര്‍ ചിത്രമായിട്ടായിരിക്കും ‘നൈറ്റ് ഡ്രൈവ്’ പുറത്തിറങ്ങുക.അന്ന ബെന്നും റോഷന്‍ മാത്യും ദു രുഹ സംഭവത്തില്‍ കു ടുങ്ങി കിടക്കുന്നതായി ട്രെയിലറില്‍ കാണിക്കുന്നു. ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരനും പ്രധാന വേഷത്തില്‍ എ്ത്തുന്നുണ്ട്.അതെന്താ സാറേ പെണ്ണപിള്ളേർക്ക് രാത്രിയിൽ ഇറങ്ങാൻ പാടില്ല എന്ന് റൂൾ വല്ലോം ഉണ്ടോ ” എന്ന ഡയലോഗ് എല്ലാവരും ചർച്ച ചെയ്യുകയാണ് .

ഒരു ത്രില്ലെർ ചിത്രത്തിനു ഉപരി വളരെ ശക്തമായ സ്ത്രീ പ്രാധാന്യമുള്ള ഒരു ചിത്രം കൂടിയാണ് നൈറ്റ് ഡ്രൈവ് എന്ന ട്രെയിലറിലെ ഇത്തരം രംഗങ്ങളിലൂടെ മനസിലാക്കുന്നു.ഒരു രാത്രിയിൽ കൊച്ചി നഗരത്തിൽ നടക്കുന്ന സംഭവങ്ങളാണ് നൈറ്റ്‌ ഡ്രൈവിന്റെ കഥ പശ്ചാത്തലം. രഞ്ജിന്‍ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.ആന്‍ മെഗാ മീഡിയയുടെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം.

അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ഷാജി കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ‘നൈറ്റ് ഡ്രൈവെ’ന്ന ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത് സുനില്‍ എസ് പിള്ളയാണ്.ചിത്രം മാർച്ച് 11ന് തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

Scroll to Top