നടന്‍ റഹ്മാന്‍ മുത്തച്ഛനായി; ആദ്യ കണ്‍മണിയെ വരവേറ്റ് മകള്‍ : ആശംസകളുമായി ആരാധകർ !!

മലയാളത്തിലാണ് തുടക്കമെങ്കിലും തമിഴ്, തെലുങ്ക് സിനിമയിലും ഒരുപോലെ തിളങ്ങിയ നടനാണ് റഹ്മാൻ.’ കൂടെവിടെ ‘എന്ന മലയാളം ചിത്രത്തിലൂടെയാണ് റഹ്മാൻ അഭിനയത്തിലേക്ക് എത്തിയത്. പിന്നീട് നൂറോളം സിനിമകളിൽ അഭിനയിച്ചിടുണ്ട്. സോഷ്യൽ മീഡിയകളിലും താരം സജീവമാണ്.റഹ്‌മാനെ പോലെ കുടുംബവും പ്രേക്ഷക പ്രിയങ്കരരാണ്. ഭാര്യ മെഹറും, രണ്ടു പെൺമക്കളും അടങ്ങുന്നതാണ് റഹ്‌മാന്റെ കുടുംബം.സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് റഹ്മാൻ സംഗീത സംവിധായകനായ റഹ്‌മാന്റെ ഭാര്യാ സഹോദരിയായ മെഹറിനെ കണ്ടുമുട്ടുന്നതും വിവാഹം കഴിക്കുന്നതും.

മൂത്ത മകളുടെ കല്യാണം ഈ അടുത്ത സമയത്താണ് കഴിഞ്ഞത്. ചെന്നൈയില്‍ വെച്ച് നടത്തിയ വിവാഹത്തില്‍ വന്‍താരനിരയായിരുന്നു റുഷ്ദയെ അനുഗ്രഹിക്കാനായെത്തിയത്. ഇപ്പോഴിതാ താരത്തിന്റെ കുടുംബത്തിൽ ഒരു സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്. റഹ്മാൻ ഒരു മുത്തച്ഛൻ ആയിരിക്കുകയാണ്.റഹ്മാന്റെ മകള്‍ റുഷ്ദ റഹ്മാന് കുഞ്ഞു പിറന്നു. റുഷ്ദ തന്നെയാണ് വിവരം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.റുഷ്‍ദയ്ക്ക് ആൺകുഞ്ഞാണ് പിറന്നത്.

റുഷ്ദയാണ് ഭര്‍ത്താവ് അല്‍താഫ് നവാബിനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ട് കുഞ്ഞ് പിറന്ന സന്തോഷ വാർത്ത അറിയിച്ചത്. ആണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയതെന്നും തങ്ങള്‍ സുഖമായിരിക്കുന്നുവെന്നും റുഷ്ദ കുറിച്ചു. ശ്വേതാ മേനോന്‍ അടക്കം ഒട്ടേറെ പേര്‍ റുഷ്ദയ്ക്ക് ആശംസകളുമായി രംഗത്ത് വന്നിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു റുഷ്ദ വിവാഹിതയായത്.

Scroll to Top