വളക്കാപ്പ് ചടങ്ങിൽ സുന്ദരിയായി അനുശ്രീ ; പുതിയ അതിഥിയെ വരവേൽക്കാനൊരുങ്ങി അനുശ്രീയും വിഷ്ണുവും !!

ബാലതാരമായി മിനി സ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ച നടിയാണ് അനുശ്രീ എന്ന പ്രകൃതി. ഓമനത്തിങ്കൾ പക്ഷി സീരിയലിൽ ആൺകുട്ടിയായി വേഷമിട്ടുകൊണ്ടാണ് മിനി സ്‌ക്രീനിന്റെ സ്വന്തം താരമായി അനുശ്രീ വളർന്നത്. ഇന്ന് നായികാ പ്രാധാന്യമുള്ള വേഷങ്ങളാണ് അനുശ്രീ കൈകാര്യം ചെയ്യുന്നത്.താരത്തിൻ്റെ വിവാഹവാർത്ത വളരെയേറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു.അനുശ്രീയുടെത് പ്രണയവിവാഹമായിരുന്നു .വിവാഹം നടന്നത് ക്ഷേത്രത്തിൽ വെച്ചായിരുന്നു. അതീവ രഹസ്യമായിട്ടായിരുന്നു ഈ വിവാഹം നടത്തിയത്. ക്യാമറ അസിസ്റ്റൻറ് ആയി പ്രവർത്തിക്കുന്ന വിഷ്ണു ആണ് അനുശ്രീയുടെ ഭർത്താവ്.

അരയന്നങ്ങളുടെ വീട് എന്ന സീരിയൽ ലൊക്കേഷനിൽ വെച്ചായിരുന്നു ഇവർ ആദ്യമായി പരിചയപ്പെടുന്നത്. ഇവരുടെ ഈ ബന്ധം പിന്നീട് പ്രണയമായി മാറുകയായിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ കാരണമാണ് വിവാഹം രഹസ്യമാക്കിനടത്തി.പൂക്കാലം വരവായ് എന്ന പരമ്പരയിൽ സംവൃത എന്ന കഥാപാത്രമായും, മഞ്ഞിൽ വിരിഞ്ഞപൂവ് പരമ്പരയിൽ മല്ലിക പ്രതാപായും അനുശ്രീ കൈയ്യടിവാങ്ങി.

കരിയറിൽ തിളങ്ങി നിൽക്കുന്നതിനിടയിൽ ആണ് അനുശ്രീയുടെ വിവാഹവാർത്ത സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.ഇപ്പോഴിതാ, ഇരുവരുടെയും ജീവിതത്തിലേക്ക് ഒരു വലിയ സന്തോഷം എത്തിയിരിക്കുന്നു. തങ്ങളുടെ ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയാണ് ഇരുവരും. വളകാപ്പ് ചടങ്ങ് അടുത്തിടെ ആയിരുന്നു. ഇതിന്റെ ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.നിരവധി പേരാണ് ഇരുവർക്കും ആശംസയുമായി എത്തിയിരിക്കുന്നത്.

Scroll to Top