കൃത്രിമ കാലിൽ നടക്കാനുള്ള പ്രയത്നത്തിലാണ് അമ്മ,ദൈവത്തോട് പിണക്കമില്ല : ശ്രീശാന്ത്.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. സന്തോഷം തരുന്ന കാര്യമല്ലെങ്കിലും ജീവിതത്തിലെ ഈ ഘട്ടത്തിൽ എടുക്കാവുന്ന ഏറ്റവും ശരിയായ തീരുമാനമാണിതെന്നു ശ്രീശാന്ത് ട്വിറ്ററിൽ കുറിച്ചു.രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള കേരള ടീമില്‍ ഇടം നേടിയ 39 കാരനായ ശ്രീശാന്ത് മധ്യപ്രദേശിനെതിരായ മത്സരത്തിന് മുമ്പ് പരിശീലനത്തിനിടെ കാലിന് ഗുരുതര പരിക്കേറ്റ് പിന്‍വാങ്ങിയിരുന്നു.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് അന്ന് വനിതയ്ക്ക് നൽകിയ അഭിമുഖത്തിന്റെ കുറച്ച് ഭാഗങ്ങളാണ്.അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്,പ്രാർഥനയ്ക്കും പിന്തുണയ്ക്കും നന്ദി. പരിശീലനം ആ രംഭിച്ചു.

സെപ്റ്റംബറിൽ കേരളത്തിനു വേണ്ടിയിറങ്ങും. വയസ്സ് 37 ആകും. എന്നാലും ‘ഐ നെവർ ഗിവ് അപ്.പ്രശ്നങ്ങളുടെ നടുവിലാണ് ഞങ്ങളുടെ വിവാഹം. അന്നു മുതൽ ഭുവനേശ്വരിജി പറയും, ‘യു വിൽ പ്ലേ എഗെയ്ൻ…’ പക്ഷേ, ഉപദേശിക്കാനൊന്നും വരാറില്ല.സഞ്ജുവിനെ രാജസ്ഥാൻ ടീമിലെത്തിച്ചത്,ഞാൻ അവസരം നേടിക്കൊടുത്തു എന്നൊന്നും പറയല്ലേ, മെസഞ്ചറുടെ റോൾ മാത്രമായിരുന്നു എനിക്ക്. കഴിവുള്ളതു കൊണ്ട് സഞ്ജു ശ്രദ്ധിക്കപ്പെട്ടു. അത്രതന്നെ. ഇന്ത്യൻ ടീമിലും സ്ഥിരമായ സ്ഥാനം നേടട്ടെ എന്ന് പ്രാർഥിക്കുന്നു.പ്ര തിസന്ധി കാലത്ത് ഏറ്റവും പിന്തുണച്ചത് വീരേന്ദർ സേവാഗ് പാജിയും വിവിഎസ് ലക്ഷ്മണും.

രാഷ്ട്രീയത്തിൽ ശശി തരൂർജി. അദ്ദേഹമാണ് പറഞ്ഞത്, ‘ശ്രീശാന്തിനെ എനിക്കറിയാം, അവൻ അങ്ങനെ ചെയ്യില്ല’ എന്ന്.ദൈവം കൂടെ നിന്നില്ല എന്നു തോന്നിയിട്ടില്ല.കരുത്തനാകാനുള്ള അവസരമാണ് ദൈ വം തന്നത്. കുടുംബത്തോട് കൂടുതൽ അടുക്കാൻ കഴിഞ്ഞു.2023 ലോകകപ്പ് ഫൈനലിൽ കപ്പുയർത്തണം എന്നത് ലക്ഷ്യങ്ങളിലൊന്ന്. 2025 വരെ ക്രിക്കറ്റ് മാത്രമാകും ജീവിതം.ഐ.എം. വിജയനും പി.ടി ഉഷയും ഈ പ്രായത്തിലും എന്തു ഫിറ്റാണ്. എന്നെ കാണുമ്പോൾ വിജയൻ ചേട്ടൻ പറയും, ‘പുലിക്കുട്ടാ വിട്ടുക്കൊടുക്കരുത്…’. 38 ാം വയസ്സിൽ ലോകകപ്പ് കളിച്ച ആശിഷ് നെഹ്റയും എന്റെ മോട്ടിവേഷനാണ്.

വിഷമങ്ങളൊക്കെ മറക്കാം. മലയാളി ആയതിന്റെ പേരി ൽ ക്രിക്കറ്റ് വിവാദം പറഞ്ഞ് നിങ്ങളെ ആരെങ്കിലും പരിഹസിച്ചിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ഫീനിക്സ് പക്ഷിയെയാണ് ഞാൻ ടാറ്റു ചെയ്തിരിക്കുന്നത്. ചാരത്തിൽ നിന്നു ഞാനും ഉയർത്തെഴുന്നേൽക്കും.ജീവിതത്തിലെ വലിയ പ്രതിസന്ധിയിലൂടെയാണ് അ മ്മ ഇപ്പോൾ കടന്നു പോകുന്നത്. ഇടതുകാൽ മുട്ടിനു താഴെ ശസ്ത്രക്രിയ ചെയ്തു മാറ്റി. ഇപ്പോൾ കൃത്രിമ കാലിൽ നടക്കാനുള്ള പ്രയത്നത്തിലാണ്.

ശക്തയായ സ്ത്രീയാണ് അമ്മ. അമ്മയ്ക്കു വേണ്ടിയും എല്ലാവരും പ്രാർഥിക്കണം.വിന്നർ ആയില്ലെങ്കിലും വലിയ അനുഭവമായി. സൽമാൻ ഭായിയുമായി അടുത്തു. കപ്പടിക്കാത്തതിൽ വിഷമമില്ല. ബിഗ് ബോസ് ഹൗസിൽ പ്രശ്നക്കാരനായിരുന്നു ?ക്രിക്കറ്റിൽ മാത്രമാണ് അഗ്രസീവ്. എന്നാലും കുടുംബത്തെയും കുട്ടികളെയും മലയാളികളെയും താഴ്ത്തി പ റഞ്ഞാൽ ഇടപെടും. അതെന്റെ സ്വഭാവമാണ്.

Scroll to Top