ബി​ഗ് ബോസ് താരം റോബിന്റെ സഹോദരി വിവാഹിതയായി ; ഗുരുവായൂരിൽ തടിച്ച് കൂടി ആരാധകർ!! വീഡിയോ

ബിഗ് ബോസ് മലയാളം നാലാം സീസണോടെ കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരമാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. ബിഗ് ബോസ് സീസൺ ഫോർ വിജയി ആയി പ്രേക്ഷകർ ഏറെ പ്രതീക്ഷിരുന്ന മത്സരാർഥിയാണ് .റോബിന് ലഭിച്ച വലിയ ജനപിന്തുണ ബിഗ് ബോസിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ്. ഇത്രയധികം ആരാധകരുള്ള മറ്റൊരു മത്സരാര്‍ത്ഥി ബിഗ് ബോസിനുണ്ടായിട്ടില്ല.ഷോ കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും റോബിൻ തിരക്കിലാണ്. തിരുവനന്തപുരം സ്വദേശിയും മോട്ടേവേഷൻ സ്പീക്കറും ഡോക്ടറുമാണ് റോബിൻ രാധാകൃഷ്ണൻ.

മികച്ച മത്സരാർഥിയായ റോബിൻ ബിഗ്‌ബോസിൽ നിന്നും അപ്രതീക്ഷിതമായാണ് പടിയിറങ്ങി പോയത്. ഇപ്പോഴിതാ റോബിന്റെ ഏക സഹോദരി റോസി രാധാകൃഷ്ണന്റെ വിവാഹ വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ​ഗുരുവായൂരിൽ വെച്ചാണ് വിവാഹം നടന്നത്. റോബിനും കുടുംബസമേതം വിവാഹിത്തിന് എത്തിയിരുന്നു. കസവ് മുണ്ടും മെറൂൺ നിറത്തിലുള്ള കുർത്തയുമായിരുന്നു റോബിന്റെ വേഷം.റോബിന്‍ എത്തിയിരുന്ന പല വേദികളിലും സഹോദരിയുടെ വിവാഹക്കാര്യത്തെക്കുറിച്ചുള്ള കാര്യങ്ങൾ പങ്കുവെച്ചിരുന്നു.വളരെ ലളിതമായാണ് ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ വെച്ച് വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. ഇതിന്റെ ചിത്രങ്ങള്‍ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

കസവു സാരി ധരിച്ച് കേരളീയ വേഷത്തിൽ ആയിരുന്നു റോബിന്റെ അനിയത്തി എത്തിയത്. റോബിൻ അനിയത്തിയുടെ കൂടെ നിൽക്കുന്നതും വീഡിയോയിൽ കാണാം.വിനുവിനും മാളുവിനും വിവാഹ മംഗള ആശംസകൾ നേർന്ന് കൊണ്ട് റോബിൻ ചിത്രങ്ങളും വീഡിയോയും പങ്ക് വെച്ചിട്ടുണ്ട്. വിവാഹ ചിത്രങ്ങളും വീഡിയോയും വളരെ പെട്ടെന്നാണ് വൈറൽ ആയിരിക്കുന്നത്. നിരവധി പേർ ആശംസകളുമായി എത്തി കൂടാതെ നിരവതി പേരാണ് റോബിൻറെ ഭാവി വധു ആരതിയെ തിരക്കിയത്, ആരതി ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് കേരളത്തിൻറെ പുറത്ത് പോയത് കൊണ്ടാണ് വിവാഹത്തിൽ പങ്കെടുക്കാൻ കഴിയാത്തത്.

Scroll to Top