“ഊണിലും ഉറക്കത്തിലും മാത്രമല്ല, കുളിക്കുമ്പോൾ പോലും കൂടെയുണ്ടാവും” ; ബാത്ടബ് ഫോട്ടോഷൂട്ടുമായി അപര്‍ണ്ണയും ജീവയും

പ്രേക്ഷകരുടെ ഇഷ്ട ജോഡികൾ ആണ് ജീവയും ഭാര്യ അപർണ്ണയും, സരിഗമപയെന്ന ഷോയിലൂടെയായിരുന്നു ജീവ ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടിയത്. സൂര്യ മ്യൂസിക്കിൽ കോ ആങ്കർ ആയി എത്തിയപ്പോഴായിരുന്നു ജീവയും അപർണ്ണയും കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും കല്യാണം കഴിക്കുന്നതും. എയര്‍ഹോസ്റ്റസായ അപര്‍ണ്ണ ഇടയ്ക്ക് സരിഗമപയിലേക്ക് അതിഥിയായെത്തിയിരുന്നു. താന്‍ പോലും ഇതേക്കുറിച്ച്‌ അറിഞ്ഞിരുന്നില്ലെന്നും ശരിക്കും സര്‍പ്രൈസായി പോയെന്നുമായിരുന്നു ജീവ പറഞ്ഞത്.

ജെയിംസ് ആൻഡ് ആലീസ് എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച പ്രേക്ഷകരുടെ ഇഷ്ട നടി കൂടിയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അപര്‍ണ്ണ തോമസ് പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. മോഡേണ്‍ ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ചും താരമെത്താറുണ്ട്. ഇപ്പോഴിതാ ഇവരുടെ പുതിയ ഫോട്ടോഷൂട്ടാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായി മാറിയിരിക്കുന്നത്. വിവാഹ വാര്ഷികത്തോടനുബന്ധിച്ചുള്ള ഫോട്ടോഷൂട്ട് ആണ് പങ്കുവെച്ചിരിക്കുന്നത്.

“ഊണിലും ഉറക്കത്തിലും മാത്രമല്ല, കുളിക്കുമ്പോൾ പോലും എൻറെ കൂടെ കാണും”എന്നാണ് ഫോട്ടോ പങ്കുവെച്ച് ജീവ കുറിച്ചത്. വളരെ റൊമാന്റിക് ആയിട്ടാണ് ഇരുവരും ചിത്രങ്ങളിലുള്ളത്.ബാത് ടബ്ബിലാണ് ഇവരുടെ ഫോട്ടോഷൂട്. അവതാരിക അലീന പടിക്കലും ഫോട്ടോയ്ക്ക് കമൻറ് ചെയ്തിരിന്നു . രസകരമായ ക്യാപ്ഷൻ കണ്ടശേഷമാണ് അലീന ഈ ചോദ്യം ചോദിച്ചത്. “അങ്ങനെയാണെങ്കിൽ എനിക്കൊരു സംശയമുണ്ട്” എന്നായിരുന്നു അലീനയുടെ കമൻറ്. ജീവ ഇതിന് നൽകിയ മറുപടി ഇങ്ങനെയാണ് – “നിൻറെ ചോദ്യം അല്ലേ. അത് ചോദിക്കാതിരിക്കുന്നതാണ് നല്ലത്”. ഇപ്പോൾ പ്രേക്ഷകർ ഈ മറുപടി ഏറ്റെടുത്തിരിക്കുകയാണ്. എന്തായിരിക്കും അലീനയുടെ ചോദ്യം എന്നാണ് ഇവർ സ്വയം ചോദിക്കുന്നത്.

Scroll to Top