ഇബുൾ ജെറ്റ് സഹോദരങ്ങൾക്ക് ജാമ്യം, പോലീസിന്റെ ഹർജി തള്ളി കോടതി.

ഇപ്പോഴിതാ വൈറൽ ആകുന്ന വാർത്ത ഇബുള്‍ സഹോദരന്മാരുടെ ജാമ്യം റദ്ദാക്കാനാകില്ലെന്ന് കോടതിയുടെ തീരുമാനമാണ്. ലിബിന്‍റെയും എബിന്‍റെയും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമര്‍പ്പിച്ച ഹർജി തലശ്ശേരി സെഷൻസ് കോടതി തള്ളി.കസ്റ്റഡി അപേക്ഷ നൽകിയിട്ടില്ലെന്നും കേസ്  കെട്ടിചമച്ചതാണെന്നുമാണ് പ്രതിഭാഗത്തിന്‍റെ വാദം. വാഹനത്തിന്‍റെ പിഴ അടയ്ക്കാൻ തയ്യാറാണെന്നും ഇ ബുൾ ജെറ്റ് സഹോദരങ്ങൾ കോടതിയെ അറിയിച്ചു. നേരത്തെ കേസ് പരിഗണിക്കുന്നത് രണ്ട് തവണ കോടതി മാറ്റിവച്ചിരുന്നു.

ഇബുള്‍ജെറ്റ് സഹോദരങ്ങള്‍ക്ക് മയക്കുമരുന്നു സംഘവുമായി ബന്ധമുണ്ടെന്നു സംശയം വ്യക്തമാക്കിയിരുന്നു കേരള പോലീസ്. ഇരുവരും മയക്കുമരുന്നുകടത്തിൽ പങ്കുണ്ടോയെന്നും ഇതെക്കുറിച്ച് വ്യക്തമായി പരിശോധിക്കണമെന്നും പൊലീസ് പറഞ്ഞു.പ്രതികളുടെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് പൊലീസ് ഉയര്‍ത്തുന്ന വാദം.സര്‍ക്കാരിനും പൊലീസിനുമെതിരെ നടന്ന സൈബര്‍ക്രമണത്തില്‍ പ്രതികളുടെ പങ്ക് പരിശോധിക്കണമെന്നും തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ പൊലീസ് വ്യക്തമാക്കിയിരുന്നു.പ്രതികളുടെ ജാമ്യം റദ്ദാക്കി കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാണ് പൊലീസിന്‍റെ ആവശ്യം..ഇബുൾ ജെറ്റ് സഹോദരങ്ങൾ കഞ്ചാവ് ചെടി ഉയര്‍ത്തിപിടിച്ചുള്ള വീഡിയോ യൂട്യൂബ് ചാനലിലൂടെ പോസ്റ്റ്‌ ചെയ്തിരുന്നു. ഇത് കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകള്‍ സമൂഹ്യമധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു എന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്.

Scroll to Top