തിയറ്ററിനെ ചിരിയുടെ പൂരപ്പറമ്പാക്കി ഹൗസ്ഫുൾ ഷോകളുമായി ജയ ജയ ജയ ജയഹേ !!

ജാനേമൻ എന്ന വമ്പൻ ഹിറ്റിനു ശേഷം ചിയേർസ് എന്റർടൈൻമെന്റിന്റെ ബാനറിൽ ലക്ഷ്മി വാര്യറും ഗണേഷ് മേനോനും ചേർന്നു നിർമ്മിച്ച ചിത്രമാണ് ‘ജയ ജയ ജയ ജയഹേ’. ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.ഒക്ടോബര്‍ 28നാണ് ജയ ജയ ജയ ജയ ഹേ തിയറ്ററുകളില്‍ എത്തിയത്.ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.തിയറ്ററിനെ ചിരിയുടെ പൂരപ്പറമ്പാക്കി ഹൗസ്ഫുള്‍ ഷോയുമായി മുന്നേറുകയാണ്.ഇതോടെ ഷോയുടെ എണ്ണം കൂട്ടിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

ഇന്നുമുതല്‍ കേരളത്തില്‍ ചിത്രത്തിന്റെ 100 ഷോകളുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.സാധാരണ രീതികളിലൂടെ അസാധാരണ പശ്ചാത്തലമൊരുക്കി രണ്ടര മണിക്കൂര്‍ നേരം കാഴ്ചക്കാര്‍ക്കു മുമ്പില്‍ ഒരു കുടുംബത്തെ അവതരിപ്പിക്കുകയാണ് ജയജയജയ ജയഹേ.ബേസില്‍ ജോസഫിന്റെ രാജേഷും ദര്‍ശന രാജേന്ദ്രന്റെ ജയഭാരതിയും മാത്രമല്ല അസീസ് നെടുമങ്ങാടിന്റെ അനിയേട്ടനും സുധീര്‍ പറവൂറിന്റെ മണി അമ്മാവനും ആനന്ദ് മന്മഥന്റെ ജയനും, ചെറിയ റോളിൽ എത്തുന്ന മഞ്ജു പിള്ളയുടെ കുടുംബ കോടതി ജഡ്ജിയുമടക്കം സിനിമയിലെ എല്ലാ കഥാപാത്രങ്ങളേയും ലളിതമായാണ് അവതരിപ്പിക്കുന്നത്.

മുത്തുഗൗ, അന്താക്ഷരി തുടങ്ങിയ ചിത്രങ്ങൾ ഒരുക്കി ശ്രദ്ധ നേടിയ വിപിൻ ദാസാണ് സംവിധായകൻ.വിപിൻ ദാസും നാഷിദ് മുഹമ്മദ്‌ ഫാമി ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്.അമൽ പോൾസനാണ് സഹ നിർമ്മാണം.അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, മഞ്ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്നു ഒരു കോമഡി എന്റെർറ്റൈനറാണ് ചിത്രം.ബബ്ലു അജുവാണ് ചായഗ്രാഹകൻ,ജോൺ കുട്ടിയാണ് എഡിറ്റിങ് വിഭാഗം കൈകാര്യം ചെയ്യുന്നത്.

അങ്കിത് മേനോൻ സംഗീത സംവിധാനം നിർവഹിക്കുന്നു.നിരവധി ബോളിവുഡ് ചിത്രങ്ങളിൽ പ്രവർത്തിച്ച സ്റ്റണ്ട് മാസ്റ്റർ ഫെലിക്സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്.കല – ബാബു പിള്ള,ചമയം – സുധി സുരേന്ദ്രൻ,വസ്ത്രലങ്കാരം – അശ്വതി ജയകുമാർ,നിർമ്മാണ നിർവഹണം – പ്രശാന്ത് നാരായണൻ,മുഖ്യ സഹ സംവിധാനം – അനീവ് സുരേന്ദ്രൻ,ധനകാര്യം – അഗ്നിവേഷ്, നിശ്ചല ചായാഗ്രഹണം -ശ്രീക്കുട്ടൻ, വാർത്താ പ്രചരണം – ജിനു അനിൽകുമാർ, വൈശാഖ് വടക്കേവീട്.

Scroll to Top