സ്റ്റൈലിഷ് മേക്കോവർ ചിത്രങ്ങളുമായി അപർണ ബാലമുരളി ;ഫോട്ടോ കണ്ട അമ്പരന്ന് ആരാധകർ !!

മഹേഷിന്റെ പ്രതികാരം സിനിമയിലെ അപര്‍ണയുടെ ജിംസി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് അപര്‍ണ ബാലമുരളി. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അപര്‍ണ വേഷമിട്ടു.അപര്‍ണ ബാലമുരളി പിന്നീട് മറ്റു ഭാഷാ സിനിമകളിലും അഭിനയിച്ചു.അടുത്തകാലത്തായിരുന്നു സൂര്യയ്ക്കൊപ്പം അഭിനയിച്ച സുരറൈ പോട്രൈ എന്ന ചിത്രത്തിന് ദേശീയ അവാർഡ് താരത്തിന് ലഭിച്ചത്.

താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്.സ്റ്റൈലിഷ് ലുക്കിലാണ് താരം.വൈറ്റ് ടോപ്പും സ്കിൻ ഫിറ്റ് സ്കർട്ടും ധരിച്ചാണ് താരം മോഡേൺ ലുക്കിൽ.ജിക്സൺ ഫ്രാൻസിസാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. അഭിനവിന്റെ സ്റ്റൈലിങ്ങിൽ സിപ്.ലൈൻ ബിസ്പോക്കിന്റെ ഔട്ട്.ഫിറ്റാണ് അപർണ ധരിച്ചത്. ഫാത്തിമ അജ്മലാണ് മേക്കപ്പ് ചെയ്തത്.

ഇനി ഉത്തരം എന്ന ചിത്രമാണ് അപർണയുടേതായി അവസാനം തിയറ്ററുകളിലെത്തിയത്. ഫഹദ് ഫാസിലിനൊപ്പമുള്ള ധൂമം, പൃഥ്വിരാജ് ചിത്രം കാപ്പ, ജൂഡ് ആന്തണിയുടെ 2018 എന്നിവയാണ് നടിയുടെ പുതിയ പ്രോജക്ടുകൾ.

Scroll to Top