ലഹങ്കയിലെ കല്ലുകൾ എല്ലാം കൈ കൊണ്ട് തുന്നി എടുത്തത് ; വിവാഹ നിശ്ചയത്തിന് ധരിച്ച വസ്ത്രത്തെകുറിച്ച് ആരതി !!വിഡിയോ

ബി​ഗ് ബോസ് സീസൺ നാലിന്റെ ജനപ്രിയ മത്സരാർത്ഥി ഡോക്ടർ റോബിൻ രാധാകൃഷ്ണനും ആരതി പൊടിയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞ ദിവസം നടന്നു.ഫെബ്രുവരി 16 ന് ആണ് വിവാഹ നിശ്ചയം. അസീസിയ കൺവെൻഷൻ സെന്ററിൽ വെച്ചാണ് ചടങ്ങ് നടത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിലേക്ക് എത്തുക.മുന്തിരി കളർ ഡ്രസ്സ്‌ ആണ് ഇരുവരും ധരിച്ചിരിക്കുന്നത്.മനോഹരമായ ഡിസൈനർ ലഹങ്കയ്ക്ക് ചേരുന്ന ഹെവി നെക്‌ളസും കമ്മലും വളകളും ആരതി ഇട്ടു.ദി കളർ പാലറ്റ് എന്ന ടീം ആണ് ആരതിയെ ഒരുക്കിയിരിക്കുന്നത്.

റോബിനും മുന്തിരി കളർ ജുബ്ബയും പുറത്തൊരു ഔട്ഫിറ്റ് വരുന്ന ഡ്രസ്സ്‌ ആണ് ധരിച്ചിരിക്കുന്നത്. ഇരുവരും അടിപൊളി ലുക്കിലാണ് തങ്ങളുടെ വിവാഹ നിശ്ചയം ദിവസം എത്തിയത്. ഇപ്പോഴിതാ വസ്ത്രത്തെ കുറിച്ച് ആരതി’പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് ആരതി വസ്ത്രത്തെ കുറിച്ച് പറഞ്ഞത്.സ്വന്തമായി ചെയ്‌ത രണ്ട് ലക്ഷത്തിന്റെ ഡ്രസ്സാണ് ധരിച്ചതെന്ന് ആരതി പറഞ്ഞു.

രണ്ട് വസ്ത്രങ്ങൾ ഡിസെെൻ ചെയ്യണമെന്നാണ് ആദ്യം വിചാരിച്ചിരുന്നത്. എന്നാൽ, സമയം കിട്ടാത്ത കൊണ്ടാണ് ഒരു വസ്ത്രം മതിയെന്ന് തീരുമാനിച്ചത്. നാല് ദിവസം കൊണ്ടാണ് വിവാഹ നിശ്ചയ വസ്ത്രം പൂർത്തിയാക്കിയത്. 10 സ്റ്റാഫുകളാണ് കടയിൽ ഇപ്പോഴുള്ളത്. കസ്റ്റർമേഴ്സിന് കൊടുക്കേണ്ട തിരക്കിനിടയിലാണ് ഈ ബ്രെഡൽ ലെഹങ്ക ചെയ്ത് തീർത്തത്. കെെ കൊണ്ട് നിർമ്മിച്ചതാണ് ഈ ലെഹങ്ക എന്നും ആരതി പറയുന്നു. വയലറ്റ് ഏറെ ഇഷ്ടമുള്ള നിറമാണ്. അത് കൊണ്ടാണ് ഈ കളർ തിരഞ്ഞെടുത്തതെന്ന് ആരതി പൊടി പറഞ്ഞു.

‘ ഇന്ന് ഞാൻ വളരെ സന്തുഷ്ടയാണ്. കാരണം എന്റെ അഭിലാഷങ്ങളുടെ പകുതിയും ഞാൻ നേടിയിട്ടുണ്ട്. ഒരു സംരംഭക, ഒരു ഡിസൈനർ, ഒരു നടി എന്നീ നിലകളിൽ എന്റെ ഭാവി പ്രൊഫഷണൽ ജീവിതം. ഇപ്പോൾ ഞാൻ എന്റെ കുടുംബ ജീവിതത്തിലേക്ക് ചുവടുവെക്കാൻ പോവുകയാണ്. എന്റെ കുടുംബ ജീവിതവും തൊഴിൽ ജീവിതവും വിജയിച്ചതിൽ ഞാൻ വളരെ സന്തുഷ്ടയാണ്. ഞാൻ വളരെ സന്തോഷവതിയാണ്, കാരണം നാളെ ഞാൻ വിവാഹ നിശ്ചയം നടത്തുന്ന വ്യക്തി ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. ഭാവിയിലും അത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും എനിക്കും വേണം. നാളെ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദിവസമാണ്…’ – എന്നായിരുന്നു വിവാഹ നിശ്ചയത്തെ കുറിച്ച് ആരതി കുറിച്ചത്.

Scroll to Top