ഞാൻ ആരെയോ കരിവാരി തേക്കുന്നവെന്ന് പറയുന്നു,കുടുംബവും ബിസിനസുമായി ഹാപ്പിയായി പോകുന്നു : ദിയ കൃഷ്ണ.

മലയാളത്തിലെ ജനപ്രിയ താരങ്ങളിലൊരാളാണ് കൃഷ്ണകുമാർ. കഴിഞ്ഞ കുറേ വർഷങ്ങളായി മലയാള സിനിമയിലെ നിറസാന്നിധ്യമാണ് ഇദ്ദേഹം. ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളായി മാറിയ താരമാണ് കൃഷ്ണകുമാർ. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കുടുംബങ്ങളിൽ ഒന്നാണ് ഇവരുടേത്. നടി അഹാന കൃഷ്ണകുമാർ ഇവരുടെ മൂത്തമകൾ കൂടിയാണ്.സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ കുടുംബം ആണ് ഇവർ.ഇവരുടെ ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ വിശേഷങ്ങളും ഇവർ ഇൻസ്റ്റഗ്രാം, യൂട്യൂബ് പോലുള്ള സമൂഹ മാധ്യമങ്ങൾ വഴി ആരാധകരെ അറിയിക്കാറുണ്ട്.

അകമഴിഞ്ഞ പിന്തുണയാണ് മലയാളി പ്രേക്ഷകർ ഇവരുടെ വിശേഷങ്ങൾക്ക് നൽകി വരാറുള്ളത്. ഇവർ പങ്കുവയ്ക്കുന്ന വീഡിയോകൾഎല്ലാം നിമിഷനേരം കൊണ്ടാണ് യൂട്യൂബിൽ ട്രെൻഡിങ് നമ്പർ വണ്ണിൽ എത്താറുള്ളത്.ഇതിൽ ഏറ്റവും കൂടുതൽ ആളുകൾ ശ്രദ്ധിക്കുന്നത് രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടെ വീഡിയോകൾ ആണ്.നിരവധി ഫോള്ളോവെർസ് ആണ് ദിയയ്ക്ക് ഉള്ളത്.ഓസി എന്നാണ് ദിയയെ വിളിക്കുന്നത്.ഇടയ്ക്ക് ബോയ് ഫ്രണ്ടായ വൈഷ്ണവും ഒത്തുള്ള വീഡിയോകൾ വൈറലാണ്.വൈഷ്ണവും യുട്യൂബ് ചാനൽ ആരംഭിച്ചിരുന്നു.

ദിയയും വൈഷ്ണവും തമ്മിലുള്ള പ്രണയ നിമിഷങ്ങളാണ് അധികവും.എന്നാൽ ഇവരെ ബ്രേക്ക്‌ അപ്പ് ആയ വിവരവും താരം പറഞ്ഞിരുന്നു.ഇപ്പോഴിതാ താരം തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വുടെയോ ആണ് വൈറൽ ആകുന്നത്. ക്യു ആൻഡ് എ സെഗ്മെന്റ് ചെയ്യുകയാണ് താരം.ജീവിതത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ പഠിച്ച പാഠങ്ങള്‍ എന്തൊക്കെയാണ്? ആ പാഠങ്ങള്‍ ജീവിതത്തില്‍ പ്രായോഗികമാക്കിയിട്ടുണ്ടോ?’’ കുടുംബത്തെയല്ലാതെ വേറെ ആരെയും വിശ്വസിക്കരുതെന്നായിരുന്നു.ഇപ്പോള്‍ ആരെയാണ് ഡേറ്റ് ചെയ്യുന്നത് എന്ന ചോദ്യത്തിനും താരം മറുപടി നല്‍കുന്നുണ്ട്. ‘

‘ആരേയുമില്ല, സിംഗിൾ ആസ് എ പ്രിങ്കിള്‍’’ എന്നായിരുന്നു ദിയയുടെ മറുപടി. ‘‘ഓസി നീ ഓക്കേ അല്ലെ’’ എന്ന ചോദ്യത്തിനും താര പുത്രി പെർഫെക്ട് ഒക്കെ എന്നും പറഞ്ഞു.സിംഗിളാണോ സന്തോഷമില്ലേ എന്നൊക്കെ പലരും ചോദിക്കുന്നു. അതെന്താ സംഗിൾ ആയിരുന്നാൽ സന്തോഷം കിട്ടില്ലേ. ഒറ്റയ്ക്കാകുക എന്നാൽ ലോകാവസാനം എന്നല്ല അർഥം. ജീവിതത്തിൽ ഇതെല്ലാം സർവസാധാരണമല്ലേ. ഞാനെന്റെ ബിസിനസും കുടുംബക്കാരെയുമൊക്കെ പരിഗണിച്ച് ഹാപ്പിയായി പോകുന്നു.

ഞാൻ വെറുതെ വീട്ടിലിരുന്നാലും നെഗറ്റീവ് വിഡിയോ എടുത്ത് കണ്ടന്റ് ഉണ്ടാക്കുന്നവരുണ്ട്. എന്തിനാണ് ഇങ്ങനെ കരിവാരിത്തേയ്ക്കുന്നതെന്ന് മുൻപ് ചിന്തിച്ചിരുന്നു. അവർക്കൊക്കെ വീട്ടിൽ വലിയ ദാരിദ്ര്യം ആയിരിക്കാം. അതായിരിക്കാം ഇത്തരം കഥകൾ ഉണ്ടാക്കി എടുക്കുന്നത്. ഞാൻ ആരെയോ കരിവാരിത്തേയ്ക്കാൻ ശ്രമിക്കുന്നു എന്നാണ് പറയുന്നത്.ഞാൻ ഓകെയാണോ എന്ന് പലരും ഇൻസ്റ്റഗ്രാമിലൂടെ മെസേജായി ചോദിക്കുന്നുണ്ട്. അവരോടൊക്കെ ഒത്തിരി സ്നേഹം.

video

Scroll to Top