എത്തി മക്കളെ, ഒടിടി പ്രേക്ഷകർക്ക് ദൃശ്യ വിസ്മയം ഒരുക്കി ആറാട്ട്.

ഒടിടി പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമായി ആറാട്ട് ആമസോൺ പ്രൈമിൽ റിലീസ് ചെയ്തു. മാർച്ച് 20 മുതലാണ് സ്ട്രീമിങ് ആരംഭിച്ചത്.മികച്ച പ്രതികരണമാണ് പ്രേക്ഷകർ സിനിമയ്ക്ക് നൽകുന്നത്.മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമായ ആറാട്ടിന്റെ റിലീസിൽ ആഘോശിക്കുകയാണ് പ്രേക്ഷകർ.ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ നെയ്യാറ്റിന്‍കരയില്‍ നിന്നും പാലക്കട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. ശ്രദ്ധ ശ്രീനാഥാണ് നായിക. കെജിഎഫില്‍ പ്രതിനായക വേഷത്തിലെത്തിയ രാമചന്ദ്ര രാജു ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നെടുമുടി വേണു, സായ്കുമാര്‍, സിദ്ധിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. വിജയ് ഉലക്‌നാഥ് ഛായാഗ്രഹണവും സമീര്‍ മുഹമ്മദ് എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. സംഗീതം രാഹുല്‍രാജ്.

Scroll to Top