ആഗ്രഹം സഫലമായി,ഞങ്ങളുടെ കുഞ്ഞുമകൾ കൊണ്ട് വന്ന ഭാഗ്യം, മേഴ്‌സിഡസ് ബെൻസ് സ്വന്തമാക്കി സൗഭാഗ്യയും അർജുനും.

ടിക്ടോക്കിലൂടെ എല്ലാവരുടെയും മനസ്‌കീഴടക്കിയ താരമാണ് സൗഭാഗ്യ.അഭിനേത്രിക്കൊപ്പം മികച്ച ഒരു നർത്തകി കൂടെയാണ്.ഈ അടുത്ത സമയത്താണ് സൗഭാഗ്യയുടെയും അര്ജുന്റെയും വിവാഹം നടന്നത് .സുഹൃത്തും ടിക് ടോക്കിൽ പെയറുമായ അർജുൻ നർത്തകനാണ്. ചക്കപ്പഴം എന്ന പുതിയ പരമ്പരയിലൂടെയാണ് മിനി സ്‌ക്രീൻ അരങ്ങേറ്റത്തിന് അർജുൻ തുടക്കം കുറിക്കുന്നത്. ഇരുവരും പ്രണയിച്ചാണ് വിവാഹം ചെയ്തത്.

ജീവിതത്തിലേക്ക് പുതിയൊരാൾ കൂടി എത്തിയതിന്റെ സന്തോഷത്തിലാണ് സോഷ്യൽ മീഡിയ കപ്പിളായ സൗഭാഗ്യ വെങ്കടേഷും അർജുന്‍ സോമശേഖരനും.നവംബർ 29ന് ആണ് ഇരുവർക്കും ഒരു പെണ്‍കുഞ്ഞ് ജനിച്ചത്. സുദർശന എന്നാണ് മകൾക്ക് അർജുനും സൗഭാഗ്യയും പേരു നൽകിയത്.യൂട്യൂബ് ചാനലിലൂടെയായും വിശേഷങ്ങള്‍ പങ്കിടുന്നുണ്ട് ഇവര്‍.താൻ മറ്റൊരു ശാസ്ത്രക്രീയയ്ക്ക് വിധേയയാകുന്നു എന്ന പോസ്റ്റ് സൗഭാഗ്യ പങ്കുവെച്ചിരുന്നു.

ഇൻസ്റ്റഗ്രാം സ്റ്റോറി ആയാണ് സൗഭാഗ്യ ഈ വിവരം ആരാധകരുമായി പങ്കുവെച്ചത്. പിത്താശയ സംബന്ധമായ ശസ് ത്രക്രീയയ്ക്ക് ആണ് അടുത്തിടെ താരം വിധേയയായത്.ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് സൗഭാഗ്യയുടെ പുതിയ വീഡിയോ ആണ്.വീട്ടിലേക്ക് ഒരു പുതിയ അതിഥി എത്തിയതിൻ്റെ വിശേഷമാണ് സൗഭാഗ്യ സോഷ്യൽ മീഡയയിലൂടെ പങ്കുവച്ചിരിക്കുന്നത്.

താര ദമ്പതികൾ പുതുതായി മെഴ്സിഡസ് ബെൻസ് സ്വന്തമാക്കിയിരിക്കുന്നു.പുതിയൊരു സന്തോഷം കൂടി,നന്ദി കുഞ്ഞേ,മകൾ സുദർശന കൊണ്ടുവന്ന ഭാഗ്യം” എന്ന കുറിപ്പോട് കൂടിയാണ് സൗഭാഗ്യ വീഡിയോ പങ്കുവെച്ചത്. നിരവധി ആരാധകരാണ് ഇവർക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.

Scroll to Top