‘വിനായകൻ മഹാ അ പമാനമാണ്, മഹാ പരാജയവും’; വിമര്‍ശനവുമായി ശാരദക്കുട്ടി ; വൈറൽ കുറിപ്പ്

ഒരു സ്ത്രീയുമായി ശാ രീരിക ബ ന്ധത്തിൽ ഏർപ്പെടണമെന്നു തോന്നിയാൽ അതു നേരിട്ടു ചോദിക്കുമെന്നും അതിനെയാണ് മീ ടൂ എന്ന് വിളിക്കുന്നതെങ്കിൽ താൻ അത് വീണ്ടും ചെയ്യുമെന്നും ‘ഒരുത്തീ’ എന്ന സിനിമയുടെ ഭാഗമായുള്ള വാർത്താ സമ്മേളനത്തിൽ നടൻ വിനായകൻ പറഞ്ഞത് കടുത്ത വി മർശനങ്ങൾക്കാണ് ഇടയാക്കിയിരിക്കുന്നത്.ഇപ്പോഴിതാ വിനായകനെ കടുത്ത ഭാഷയിൽ വിമർശിച്ചിരിക്കുകയാണ് ഡോ. എസ്. ശാരദക്കുട്ടി.വിനായകൻ മഹാ അപമാനമാണെന്നും മഹാ പരാജയമാണെന്നും ശാരദക്കുട്ടി കുറിച്ചു. കുറിപ്പിന്റെ പൂർണരൂപം :

ഒരു മികച്ച സിനിമയുടെ, അതും വളരെ മികച്ച ഒരു സ്ത്രീ പക്ഷ സിനിമയുടെ പ്രമോഷനിടയിൽ സ്വന്തം വിവരക്കേടും അഹന്തയും അൽപത്തവും ഹുങ്കും എന്നു വേണ്ട ഉള്ളിലെ സകല വൃത്തികേടുകളും വലിച്ചു പുറത്തെടുത്തു മെഴുകി അതിൽ കിടന്നുരുണ്ട് പിരണ്ട് നാ റിക്കുഴഞ്ഞ വിനായകൻ മഹാ അ പമാനമാണ്. മഹാ പരാജയമാണ്. ചോദ്യം ചോദിച്ച് അയാളെ അവിടെത്തന്നെയിട്ട് കുഴച്ച്പുരട്ടിയെടുത്താഘോഷിച്ച ചോദ്യകർത്താക്കൾ വീട്ടിൽ ചെന്ന് സോപ്പും ഡെറ്റോളും സുഗന്ധദ്രവ്യങ്ങളും ചേർത്ത് ചൂടുവെളളത്തിലൊന്ന് കുളിക്ക് . അന്തരീക്ഷത്തിലാകെ നാറ്റമാണ്. മഹാ കഷ്ടം !! മഹാനാണക്കേട് !.. കലാകാരനാണത്രേ..

Scroll to Top