ഞാൻ തേക്ക്‌മരം പോലെയാണ്,പ്രായം കൂടുന്തോറും ബലം കൂടും, ആരാധകൻ കൊണ്ട് വന്ന കേക്ക് മുറിച്ച് ബാല.

പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര നടനാണ്‌ ബാല. ‘അൻപ്’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. കളഭം ആണ് ആദ്യ മലയാള ചിത്രം. മമ്മൂട്ടിയോടൊപ്പം ‘ബിഗ്‌ ബി’ എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് പുതിയ മുഖം, അലക്സാണ്ടർ ദി ഗ്രേറ്റ്‌, ഹീറോ, വീരം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.2010 ഓഗസ്റ്റ് 27-ന് അദ്ദേഹം ഐഡിയ സ്റ്റാർ സിംഗർ-ഫെയിം മലയാളി ഗായിക അമൃത സുരേഷിനെ വിവാഹം കഴിച്ചു. അവർക്ക് സെപ്തംബർ 2012-ൽ ജനിച്ച അവന്തിക എന്ന ഒരു മകളുണ്ട്. മൂന്നുവർഷം വേറിട്ട് താമസിച്ച ശേഷം 2019 ൽ ദമ്പതികൾ വിവാഹമോചനം നേടി.

അഭിനയലോകത്ത് സജീവമായിരുന്നെങ്കിലും വിവാഹ മോചനത്തിന് ശേഷമാണ് താരം സോഷ്യൽ മീഡിയയിലെ വാർത്തായായി മാറിയത്.താരത്തിന്റെ വിവാഹമോചനത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഒക്കെ നിരവധി വാർത്തകൾ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു .രണ്ടാം വിവാഹം എലിസബതിനെയാണ് ചെയ്തത്. അതിന്റെ ഫോട്ടോസും വീഡിയോകളും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. എലിസമ്പത്തുമായുള്ള വീഡിയോകളും എല്ലാം തന്നെ ബാല പങ്കുവെക്കാറുണ്ട് ആയിരുന്നു.

എന്നാൽ ഇതൊക്കെ പെട്ടെന്ന് ഇല്ലാതായപ്പോൾ വീണ്ടും വിവാഹമോചനം ആയോ എന്നൊക്കെ ചോദ്യങ്ങൾ വന്നിരുന്നു.യൂടുബിലൂടെ എലിസബത്ത് വീഡിയോകൾ അപ്ലോഡ് ചെയ്യാറുണ്ട്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് ബാലയുടെ പിറന്നാൾ ആഘോഷ വീഡിയോ ആണ്.ലോകക്കപ്പ് ഫുട്ബോളിൽ അർജന്റീനയുടെ വിജയാഘോഷത്തിനിടെ അർദ്ധരാത്രിയിലായിരുന്നു ബാലയുടെ പിറന്നാള്‍ ആഘോഷം.ആരാധകൻ കൊണ്ട് വന്ന കേക്ക് മുറിച്ചാണ് ആഘോഷം.ഞാൻ തേക്ക്‌മരം പോലെയാണ്,പ്രായം കൂടുന്തോറും ബലം കൂടുമെന്നും ബാല പറയുന്നു വീഡിയോ ഇതിനോടകം തന്നെ വൈറൽ ആണ്.

VIDEO

Scroll to Top