അരികൊമ്പൻ കേരള അതിർത്തിയിൽ നിന്നും 15 കിലോമീറ്റർ,ആന്റിന വൈൽഡ് ലൈഫ് വാർഡനു കൈമാറും

അരികൊമ്പൻ കേരള അതിർത്തിയിൽ നിന്നും 15 കിലോമീറ്റർ മാത്രം അകലെ എന്നുള്ള വാർത്തകൾ ആണ് പുറത്ത് വരുന്നത്.അരിക്കൊമ്പന്റെ ശരീരത്തിൽ ഘടിപ്പിച്ച റേഡിയോ കോളറിൽ നിന്നുള്ള സിഗ്‌നലുകൾ ഇന്നലെ ഉച്ചയ്ക്ക് പെരിയാർ കടുവ സങ്കേതത്തിൽ ലഭിച്ചതിൽ നിന്നാണ് അരികൊമ്പൻ സഞ്ചരിക്കുന്ന പാത വ്യക്തമായത്.തിരുനെൽവേലി കോതയാർ ഡാമിന്റെപരിസരത്തു നിന്ന് 200 മീറ്റർ  മാത്രമാണ് അരിക്കൊമ്പൻ ഇന്നലെ സഞ്ചരിച്ചതെന്നു  കേരള വനം വകുപ്പ് പറയുന്നത്.നെയ്യാർ വനമേഖലയിൽ കേരള വനം വകുപ്പിന്റെ നിരീക്ഷണം ശക്തമാക്കാൻ പെരിയാർ കടുവാ സങ്കേതത്തിൽ നിന്നുള്ള ആന്റിന ഇന്നലെ തിരുവനന്തപുരത്ത് എത്തിച്ചു.ഇത് തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡനു കൈമാറും.

ഒരു ആന്റിന മുണ്ടൻതുറൈ സങ്കേതത്തിലെ വൈൽഡ് ലൈഫ് വാർഡനു കൈമാറാനാണ് തമിഴ്നാട് വനംവകുപ്പിന്റെ തീരുമാനം.തിരുനെൽവേലി കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിലാണ് കോതയാർ ഡാം.മേഘമലയിലും കമ്പത്തും അരിക്കൊമ്പൻ ഭീതിപരത്തിയപ്പോൾ ആന്റിനയുടെ സഹായത്തോടെയാണ് തമിഴ്നാട് വനം വകുപ്പ്  പിടികൂടാൻ അടിയന്തര നടപടി സ്വീകരിച്ചത്.നെയ്യാര്‍–പേപ്പാറ വനമേഖലയില്‍പെട്ട പ്രദേശങ്ങളാണ് ആനനിരത്തി, അമ്പൂരി, മായം എന്നിവ. ഇവിടേക്ക് തമിഴ്നാട്ടില്‍ നിന്ന് ആനകള്‍ നടന്നെത്തുന്നത് സാധാരണമാണ്. അതേസമയം അഗസ്ത്യമല കയറി ഇറങ്ങി അരിക്കൊമ്പന്‍ കേരളത്തിലേക്ക്എത്താനുള്ള സാധ്യതകള്‍ കുറവാണ്.തമിഴ്നാട് വനം വകുപ്പ്.

Scroll to Top