അച്ഛനൊപ്പം കടൽ ആസ്വദിച്ച് മക്കൾ ; മനോഹര ചിത്രം പങ്കുവെച്ച് ദിവ്യ വിനീത് !!

2008ൽ പുറത്തിറങ്ങിയ സൈക്കിൾ എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെയാണ് വിനീത് ചലച്ചിത്രാഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. വിനീത് സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രമാണ് 2010-ൽ പുറത്തിറങ്ങിയ മലർവാടി ആർട്സ് ക്ലബ്.ജന്മനാടായ തലശ്ശേരിയുടെ പശ്ചാത്തലത്തിൽ വിനീത് തിരക്കഥയോരുക്കി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം തട്ടത്തിൻ മറയത്ത് ഏറെ ശ്രദ്ധിക്കപ്പെടുകയും മികച്ച വിജയം നേടുകയും ചെയ്തു.2012 ഒക്ടോബർ 18-ന് പയ്യന്നൂർ സ്വദേശി നാരായണന്റെയും ഉഷയുടെയും മകളായ ദിവ്യയെ കണ്ണൂരിൽ വെച്ച് വിവാഹം ചെയ്തു.

രണ്ട് മക്കളും ഇദ്ദേഹത്തിനുണ്ട്. ഈ അടുത്ത് റിലീസ് ആയ ഹൃദയം സിനിമ പ്രേക്ഷകരെ ഏറെ ഇഷ്ടപ്പെടുത്തിയിരുന്നു. ചിത്രം വിജയം കണ്ടു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. ഇടയ്ക്ക് ഭാര്യയും മക്കളുമായി ഒക്കെ ഫോട്ടോസ് പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ നിരവധി ലൈക്കും കമെന്റും ലഭിക്കാറുണ്ട്.ഇപ്പോഴിതാ വിനീതിന്റെ ഭാര്യ ദിവ്യ പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

വിനീതും മക്കളും കടൽക്കരയിൽ നിൽക്കുന്ന മനോഹരമായ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് ദിവ്യ. കടലിലേക്ക് നോക്കി നിൽക്കുകയാണ് ചിത്രത്തിൽ മൂവരും. കുടുംബസമേതമുള്ള യുകെ യാത്രയ്ക്കിടെ പകർത്തിയതാണ് ചിത്രം.സിനിമ പോലെ വിനീതിന് പ്രധാനമാണ് കുടുംബവും. ഭാര്യയ്ക്കും മക്കൾക്കുമൊപ്പം സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്ന വിനീത് തന്റെ കൊച്ചുകൊച്ചു വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

Scroll to Top