‘ഭൂമിയിലെ സ്വർഗം’; അയർലണ്ടിലെ പ്രകൃതി ഭംഗി ആസ്വദിച്ച് അതീവസുന്ദരിയായി ഹണിറോസ് !! വൈറൽ ഫോട്ടോസ്

മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ഹണി റോസ്. നിരവധി വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടാന്‍ ഹണി റോസിന് സാധിച്ചിട്ടുണ്ട്. 2005 ൽ വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി അഭിനയ ജീവിതത്തിലേക്ക് കടന്നുവന്നത്. ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് അഭിനയ ജീവിതത്തിലേക്ക് കടന്നുവന്നത് എങ്കിലും ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ ധ്വനി എന്ന കഥാപാത്രം താരത്തിന് ഏറെ പ്രശസ്തി നേടിക്കൊടുത്തു.പിന്നീട് തെലുങ്കിലും തമിഴിലും എല്ലാം താരം വേഷമിട്ടു.തൊടുപുഴ സ്വദേശിയായ ഹണിറോസ് മലയാളസിനിമയിലെ എല്ലാ സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.

“കനൽ “, “ഇട്ടിമാണി മെയിഡ് ഇൻ ചൈന”, “ബിഗ് ബ്രദർ” എന്നീ സിനിമകളിൽ മോഹൻലാലിനോടൊപ്പം, “ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്” എന്ന സിനിമയിൽ മമ്മൂട്ടിക്കൊപ്പം, “സർ സിപി” എന്ന സിനിമയിൽ ജയറാമിന്റെ നായികയായി, “മൈ ഗോഡ്” എന്ന സിനിമയിലൂടെ സുരേഷ് ഗോപിയുടെ നായികയായി.“റിങ് മാസ്റ്ററിൽ” ദിലീപിന്റെ നായികയായി അഭിനയിക്കാൻ ഹണി റോസിന് സാധിച്ചു.സോഷ്യൽ മീഡിയയിൽ താരത്തിന്റെ ഫോട്ടോകൾ വൈറൽ ആകാറുണ്ട്.ഇൻസ്റ്റാഗ്രാമിൽ 13 ലക്ഷം ഫോള്ളോവെർസ് ആണ് താരത്തിനുള്ളത്.ഉത്ഘടന വേദികളിൽ നിറസാന്നിധ്യമാണ് താരം. അതിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ വൈറൽ ആകാറുമുണ്ട്.ഇപ്പോഴിതാ താരത്തിന്റെ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഉത്ഘാടനങ്ങൾക്കായി ഇനി കുറച്ച് ദിവസത്തേക്ക് അയർലഡിലേക്ക് പോയിരിക്കുകയാണ് താരം.അയർലൻഡിലെ ഡബ്ലിൻ എയർപോർട്ടിന് അടുത്തുള്ള ആൽസ സ്പോർട്സ് സെന്ററിൽ വെച്ച് നടന്ന മെഗാമേളയിൽ ഉത്ഘാടനത്തിന് എത്തിയ ഫോട്ടോ താരം പങ്കുവെച്ചിരുന്നു.വെള്ള സാരിയിൽ സുന്ദരിയയായാണ് താരം എത്തിയത്.അതിന്റെ ഫോട്ടോയും വിഡിയോയും ഒക്കെ താരം പങ്കുവെച്ചിരുന്നു.ഇപ്പോഴിതാ അയർലണ്ടിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം.

‘ഭൂമിയിലെ സ്വർഗം ‘ എന്ന തലക്കെട്ടോടെയാണ് താരം ഫോട്ടോ പങ്കുവെച്ചത്.അവിടെ നിന്നുള്ള കുടുംബത്തിനും ഫ്രണ്ട്സിനും ഒപ്പമുള്ള ചിത്രവും ഉണ്ട്.നീല ഗൗണിൽ പ്രകൃതി ഭംഗി ആസ്വദിക്കുന്ന താരത്തെയാണ് ചിത്രത്തിൽ കാണുന്നത്.അതിമനോഹരമായ സ്ഥലത്ത് അതീവ സുന്ദരിയായാണ് താരം.നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈകും കമന്റുമായി എത്തിയത്.

Scroll to Top