വിവാഹത്തിന് മുൻപ് അർജുനേട്ടന്റെ അമ്മ ചോദിച്ചു, നിനക്ക് വേറെ ആണുങ്ങളെ ഒന്നും കിട്ടിയില്ലേയെന്ന് : സൗഭാഗ്യ വെങ്കിടേഷ്.

.അഭിനേത്രിക്കൊപ്പം മികച്ച ഒരു നർത്തകി കൂടെയാണ്.ഈ അടുത്ത സമയത്താണ് സൗഭാഗ്യയുടെയും അര്ജുന്റെയും വിവാഹം നടന്നത് .സുഹൃത്തും ടിക് ടോക്കിൽ പെയറുമായ അർജുൻ നർത്തകനാണ്. ചക്കപ്പഴം എന്ന പുതിയ പരമ്പരയിലൂടെയാണ് മിനി സ്‌ക്രീൻ അരങ്ങേറ്റത്തിന് അർജുൻ തുടക്കം കുറിക്കുന്നത്.ഇരുവരും പ്രണയിച്ചാണ് വിവാഹം ചെയ്തത്.ജീവിതത്തിലേക്ക് പുതിയൊരാൾ കൂടി എത്തിയതിന്റെ സന്തോഷത്തിലാണ്.സോഷ്യൽ മീഡിയ കപ്പിളായ സൗഭാഗ്യ വെങ്കടേഷും അർജുന്‍ സോമശേഖരനും.നവംബർ 29ന് ആണ് ഇരുവർക്കും ഒരു പെണ്‍കുഞ്ഞ് ജനിച്ചത്.

സുദർശന എന്നാണ് മകൾക്ക് അർജുനും സൗഭാഗ്യയും പേരു നൽകിയത്.യൂട്യൂബ് ചാനലിലൂടെയായും വിശേഷങ്ങള്‍ പങ്കിടുന്നുണ്ട് ഇവര്‍.ഇപ്പോഴിതാ വൈറൽ ആകുന്നത് വെറൈറ്റി മീഡിയയ്ക്കു നൽകിയ അഭിമുഖത്തിൽ പറയുന്ന വാക്കുകൾ ആണ്.സൗഭാഗ്യയും അർജുനും സുദർശനയും ഒരുമിച്ചാണ് ഇന്റർവ്യൂവിൽ പങ്കെടുത്തത്.സൗഭാഗ്യയുടെ വാക്കുകളിലേക്ക്,അമ്മയ്ക്ക് കൂട്ട് വേണം എന്നുള്ളത് എന്റെ ആഗ്രഹം ആണ്. അമ്മയെ മനസിലാക്കുന്ന ഒരാൾ വരണം.അങ്ങനെ ആണെങ്കിൽ ഞങ്ങൾ നോക്കാം. എന്നാൽ അമ്മ സമ്മതിച്ചിട്ടില്ല. അമ്മ ഓരോ കാര്യങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറുക ആണ്.ഞാൻ രാവിലെ വിളിക്കുമ്പോൾ അമ്മ കാൾ എടുക്കാൻ താമസിച്ചാൽ എന്തെല്ലാം ഞാൻ ചിന്തിച്ച് കൂട്ടും.

രാവിലെ ഉണരുന്നത് മുതൽ ഉറങ്ങുന്ന വരെ അമ്മ ഒറ്റക്ക്ല്ലേ, മക്കളെ കെട്ടിക്കുന്ന പോലെ അമ്മമാരെയും കെട്ടിക്കണം.അമ്മ എറണാകുളം വരെ ഒക്കെ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്തു പോകുന്നത് ഒക്കെ ഞങ്ങൾക്ക് ടെൻഷൻ ആണ്.പപ്പ മ രിച്ചപ്പോൾ ആവശ്യമില്ലാത്ത ആചാരങ്ങൾ ഒന്നും തന്നെ ചെയ്തില്ല. അതിന്റെ ഒന്നും ആവശ്യമില്ല.വിവാഹത്തിന് മുൻപ് അർജുൻ ഏട്ടന്റെ അമ്മ ചോദിച്ചു നിനക്ക് വേറെ ആണുങ്ങളെയൊന്നും കിട്ടിയില്ലേ കൊച്ചേ, ഇവൻ ഭയങ്കര ദേഷ്യക്കാരനാണ്”.അന്ന് അമ്മ അത് വളരെ ഫൺ ആയിപ്പറഞ്ഞതാണ്.

പുതിയ സീരിയയിലെ കഥാപാത്രങ്ങളെ കുറിച്ച് അർജുൻ പറഞ്ഞത് ഇങ്ങനെ,സൗഭാഗ്യയെ എപ്പോഴും കംഫർട്ടബിൾ ആക്കിവെക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത് . പ്രഷർ കൊടുത്ത് ഒന്നും ചെയ്യിപ്പിക്കില്ല.കുഞ്ഞിനെയും കൊണ്ടാണ് ഞങ്ങൾ ലൊക്കേഷനിലേക്ക് പോകുന്നത്. അവിടെ ചെറിയ ഒരു വീട് പോലെ ആക്കി വെച്ചിട്ടുണ്ട് റൂം. അതുകൊണ്ട് ഞങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഒന്നൂല്ല. സുദർശന അങ്ങനെ വാശി പിടിക്കാറില്ല. ചിലപ്പോൾ മാത്രം. അല്ലാതെ പാവമാണ് കൊച്ചു ബേബി.ഞങ്ങളുടേത് ജോയിന്റ് ഫാമിലി ആണ്. അതുകൊണ്ട് കുഞ്ഞിനെ എല്ലാവരും നോക്കും. സ്‌ട്രെസ്സെട് ആയിട്ടുള്ള ലൈഫ് അല്ല.

VIDEO

Scroll to Top