ബിഗ്‌ബോസ് വിന്നർ ആയിട്ട് ഒരു വർഷം തികയുന്നു, അംഗീകാരം കിട്ടാതിരുന്നപ്പോൾ മനസ് മടുത്തിട്ടില്ല, കിട്ടിയപ്പോൾ മതിമറന്നതുമില്ല : മണിക്കുട്ടൻ.

സൂര്യ ടി.വിയിൽ സമ്പ്രേക്ഷണം ചെയ്തിരുന്ന കായംകുളം കൊച്ചുണ്ണി എന്ന പരമ്പരയിൽ കായംകുളം കൊച്ചുണ്ണിയുടെ കൗമാരം അഭിനയിച്ചുകൊണ്ട് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച താരമാണ് മണിക്കുട്ടൻ. 2005 ൽ വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന മലയാള ചലച്ചിത്രത്തിലൂടെ സിനിമാ മേഖലയിലും എത്തി.തുടർന്ന് നിരവധി ചലച്ചിത്രങ്ങളിൽ നായകൻ, വി ല്ലൻ, സഹനടൻ എന്നിങ്ങനെ വിവിധ വേഷങ്ങൾ കൈകാര്യം ചെയ്തു.ഛോട്ടാ മുംബൈ, ഹരീന്ദ്രന്‍ ഒരു നിഷ്‌കളങ്കന്‍, മിന്നാമിന്നിക്കൂട്ടം, പോ സിറ്റീവ്, പാസഞ്ചര്‍, എല്‍സമ്മ എന്ന ആണ്‍കുട്ടി, ലോഹം, പാവാട, ഒപ്പം, കമ്മാരസംഭവം എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.മണിക്കുട്ടന്‍ ബിഗ് ബോസ് സീസണ്‍ 3യുടെ ടൈറ്റിൽ വിന്നറായിരുന്നു.

ഷോയുടെ മൂന്നാം സീസണിൽ മത്സരിച്ച എല്ലാവരുമായും നല്ല സുഹൃദ് ബന്ധം കാത്തു സൂക്ഷിക്കുവാൻ മണിക്കുട്ടൻ ശ്രദ്ധിച്ചിരുന്നു. ലോക് ഡൗണ്‍ സമയത്തായിരുന്നു ഈ ഷോയിലേക്ക് താരത്തിന് അവസരം ലഭിച്ചത്.ഷോയുടെ തുടക്കം മുതലേ മികച്ച സ്വീകാര്യതയും പിന്തുണയുമായിരുന്നു മണിക്കുട്ടന് ലഭിച്ചത്.സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ ഫേസ്ബുക് പോസ്റ്റാണ്.പോസ്റ്റിൽ ബിഗ്ബോസ് വിന്നർ ആയിട്ട് ഒരു വർഷം തികയുന്ന വിവരമാണ് അറിയിക്കുന്നത്. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ,

പ്രേക്ഷകരുടെ മുന്നിൽ ബിഗ്‌ബോസ് സീസൺ 3 വിന്നർ ആയിട്ട് ഇന്നു ഒരു വർഷം തികയുകയാണ്. പ്രിയപ്പെട്ട പ്രേക്ഷകരുടെ മനസ്സിന്റെ നന്മയുടെ വിജയമായി അന്നും ഇന്നും ഞാൻ അതിനെ കാണുന്നു. പതിനാറു വർഷത്തെ സിനിമാജീവിതത്തിൽ അംഗീകാരങ്ങൾ കിട്ടാതിരുന്ന അവസരങ്ങളിൽ മനസ്സ് മടുത്തിട്ടി ല്ല അതുകൊണ്ട് തന്നെ ഒരു അംഗീകാരം കിട്ടിയപ്പോൾ അതിലൊരിക്കലും മതിമറന്നു പോയിട്ടുമില്ല. അഭിനയവിദ്യാർഥിയായ എനിക്ക് ഇനിയും മുമ്പത്തെക്കാൾ ഒരുപാട് അധ്വാനത്തിലൂടെ മുന്നോട്ട് യാത്ര ചെയ്യാനുണ്ട്. നിങ്ങളുടെ ജീവിതത്തിന്റെ തിരക്കുകൾക്ക് ഇടയിൽ തുടർന്നും സ്നേഹവും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാകണം.സ്വന്തം MK

FACEBOOK POST

Scroll to Top