‘അച്ഛന്റെ സ്നേഹം, മുത്തശ്ശന്റെ ലോകം’ ; ക്യൂട്ട് വിഡിയോ പങ്കുവെച്ച് അർജുൻ അശോകൻ !!

മലയാള സിനിമയിലെ പുതുമുഖ നടനാണ് അർജുൻ അശോകൻ.മലയാള സിനമയിലെ കോമഡി നടനായ ഹരിശ്രീ അശോകന്റെ മകനാണ് അർജുൻ. 2012-ൽ അദ്ദേഹം ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തി.അഞ്ച് വർഷത്തിന് ശേഷം പറവ എന്ന ചിത്രത്തിലൂടെയാണ് പ്രധാന വേഷം ചെയ്തത്. നടൻ സൗബിൻ ഷാഹിർ സംവിധാനം ചെയ്ത ചിത്രമാണിത്.സഹനടനായും വില്ലനായും ഇപ്പോൾ നായകനായും മലയാള സിനിമയിൽ നിറഞ്ഞ് ആടുകയാണ് അർജുൻ അശോകൻ.

പറവ, മന്ദാരം, ബി.ടെക്, വരത്തൻ, ജൂൺ, ഉണ്ട, അമ്പിളി, അണ്ടർവേൾഡ്, സ്റ്റാന്‍റ്അപ്പ്,ജാൻ .എ .മൻ തുടങ്ങി നിരവധി സിനിമകൾ ചെയ്തു കഴിഞ്ഞു. 2018 ഡിസംബർ 2 ന് അർജുൻ എറണാകുളം സ്വദേശിയും പ്രണയിനിയുമായ നിഖിതയെ വിവാഹം കഴിച്ചു. ഇരുവർക്കും ഇപ്പോൾ ഒരു മകളുണ്ട്. അൻവി എന്നാണ് കുഞ്ഞുമോളുടെ പേര്. കുഞ്ഞു പിറന്ന സന്തോഷം അർജുൻ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ, അർജുൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു വിഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഹരീശ്രീ അശോകനും തന്റെ മകൾ അൻവിയ്ക്കുമൊപ്പം കൈപ്പിടിച്ചു നടക്കുന്ന അർജുനെയാണ് വിഡിയോയിൽ കാണാനാവുക. ‘അച്ഛന്റെ സ്നേഹം, മുത്തശ്ശന്റെ ലോകം’ എന്നാണ് വിഡിയോ പങ്കുവച്ച് അർജുൻ കുറിച്ചത്. നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കും കമന്റുമായി എത്തിയിരിക്കുന്നത്.

Scroll to Top