‘ഇതിഹാസത്തിനൊപ്പം’, എ. ആർ റഹ്മാനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നസ്രിയ !!

പളുങ്ക് എന്ന ചിത്രത്തിൽ ബാലതാരമായിട്ട് അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് നസ്രിയ. അതിനു ശേഷം മാഡ് ഡാഡ് എന്ന ചിത്രത്തിലൂടെ നായികയായി വളർന്നു. അവതാരക, അഭിനേത്രി എന്നതിലുപരി നല്ല ഒരു ഗായിക കൂടിയാണ്. ഏതാനും ചിത്രങ്ങളിൽ പിന്നണി ഗായികയിട്ടും പ്രവർത്തിച്ചിട്ടുണ്ട്. ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക് കൂടി ചുവടെടുത്തു വെച്ചിരിക്കുകയാണ്.ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന നസ്രിയ അഞ്‌ജലി മേനോൻ സംവിധാനം നിർവഹിച്ച കൂടെ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചു വരികയായിരുന്നു.നാനി നായകനാകുന്ന തെലുങ്ക് ചിത്രത്തിലാണ് നസ്രിയ ആദ്യമായി അഭിനയിക്കുന്നത്.മലയാള സിനിമയിലെ താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. കരിയറിൽ തിളങ്ങിനിൽക്കുന്ന സമയത്താണ് ഫഹദുമായുളള നസ്രിയയുടെ വിവാഹം.

2014 ഓഗസ്റ്റ് 21നായിരുന്നു ഫഹദ്- നസ്രിയ വിവാഹം. നടി എന്നതിനു പുറമേ നിർമാതാവ് എന്ന രീതിയിലും ശ്രദ്ധ നേടുന്ന വ്യക്തിയാണ് നസ്രിയ. വരത്തൻ, കുമ്പളങ്ങി നൈറ്റ്സ്, സീ യു സൂൺ തുടങ്ങിയ ചിത്രങ്ങളുടെ നിർമാണപങ്കാളി കൂടിയായിരുന്നു നസ്രിയ.രണ്ടാം വരവിൽ ട്രാൻസ്, മണിയറയിലെ അശോകൻ തുടങ്ങിയ മലയാളം ചിത്രങ്ങളിലും അഭിനയിച്ച നസ്രിയ ‘അന്റെ സുന്ദരാനികി’ എന്ന തെലുങ്ക് ചിത്രത്തിലും അടുത്തിടെ അഭിനയിച്ചിരുന്നു.സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നസ്രിയ ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ഫഹദിനൊപ്പമുള്ള ചിത്രങ്ങളുമെല്ലാം പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ എ ആര്‍ റഹ്‍മാനൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച് നസ്രിയ നസിം. ഫഹദ് ഫാസിലും ഒപ്പമുണ്ടായിരുന്നു. എ. ആർ റഹ്മാനെ ടാ​ഗ് ചെയ്തുകൊണ്ട് ഇതിഹാസത്തിനൊപ്പം എന്ന ക്യാപ്ഷനോടെയാണ് നസ്രിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്.ട്വിറ്ററിലൂടെ നസ്രിയ പങ്കുവച്ചിരിക്കുന്നത്.നിരവധി പേരാണ് ലൈകും കമന്റുമായി എത്തിയിരിക്കുന്നത്.2022-ൽ പുറത്തിറങ്ങിയ ഫഹദ് ഫാസിൽ ചിത്രം മലയൻ കുഞ്ഞിന് സം​ഗീതം പകർന്നത് എ. ആർ റഹ്മാനായിരുന്നു.

സജിമോന്‍ പ്രഭാകറിന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം നിർ‍മിച്ചത് ഫാസിലായിരുന്നു.ധൂമമാണ് ഫഹദ് ഫാസില്‍ അഭിനയിച്ച് പ്രദര്‍ശനത്തിനെത്തിയ പുതിയ ചിത്രം. അതേസമയം ട്രാന്‍സ് ആണ് നസ്രിയ അഭിനയിച്ച അവസാന മലയാള ചിത്രം. കഴിഞ്ഞ വര്‍ഷം പുറത്തെത്തിയ തെലുങ്ക് ചിത്രം അണ്ടെ സുന്ദരനിക്കിയാണ് നസ്രിയയുടേതായി പുറത്തെത്തിയ അവസാന ചിത്രം.

Scroll to Top