തന്റെ മകളുടെ വിജയം അകാലത്തിൽ പൊലിഞ്ഞു പോയ ഡോ. വന്ദനയ്ക്ക് സമർപ്പിച്ച് നടൻ ബൈജു സന്തോഷ്!!

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പൊലീസ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ച യുവാവ് വനിതാ ഡോക്ടറെ കു ത്തിക്കൊ ലപ്പെടുത്തിയ ദാരുണ സംഭവം വേദനയോടെയാണ് കേരള ജനത കണ്ടത്. സർജൻ കോട്ടയം മുട്ടുചിറ സ്വദേശിനി ഡോ. വന്ദനദാസാണ് കൊല്ലപ്പെട്ടത്. സ്വഭാവ ദൂഷ്യത്തിന് സസ്പെൻഷനിലുള്ള നെടുമ്പന യുപി സ്‌കൂൾ അധ്യാപകൻ കുടവട്ടൂർ എസ്. സന്ദീപാണ് ക്രൂ രമായ കൊ ലപാതകം നടത്തിയത്. ഇയാൾ ലഹരിക്ക് അടിമയാണെന്നാണ് പൊലീസ് പറയുന്നത്. ഈ മാസം പത്തിനാണ് കേരള ഞെട്ടിയ കൊലപാതകം നടന്നത്.

കോട്ടയം മുട്ടുചിറ സ്വദേശിയായ ഡോ വന്ദന ദാസ്, കോട്ടയം മുട്ടുചിറയിൽ വ്യാപാരിയായ കെ ജി മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏകമകളാണ്.എംബിബിഎസ് പഠനം പൂർത്തിയാക്കി പ്രതീക്ഷയോടെ ജോലിയിൽ പ്രവേശിച്ച വന്ദനയുടെ വേർപാട് കേരളത്തെയൊന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. ഈ കുടുംബത്തെ നേരിൽകണ്ട് ആശ്വസിപ്പിച്ചിരുന്നു നടൻ മമ്മൂട്ടി. വന്ദനയുടെ മുട്ടുച്ചിറയിലെ വീട്ടിൽ സന്ദർശനം നടത്തുകയായിരുന്നു മമ്മൂട്ടി. വന്ദനയുടെ വീട്ടിലെത്തിയ മമ്മൂട്ടി കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്നു.നടൻ രമേഷ് പിഷാരടിയും മമ്മൂട്ടിക്കൊപ്പം എത്തിയിരുന്നു.

ഇപ്പോഴിതാ, നടൻ ബൈജു സന്തോഷ് തന്റെ മകളുടെ വിജയം വന്ദനയ്ക്ക് സമർപ്പിച്ചിരിക്കുകയാണ്. എന്റെ മകൾ ഐശ്വര്യ സന്തോഷിനു Dr. സോമർവെൽ മെമ്മോറിയൽ ഹോസ്പിറ്റലിൽ നിന്നും MBBS ബിരുദം ലഭിച്ചു. ഇതോടൊപ്പം ബിരുദം ലഭിച്ച മുഴുവൻ സഹപാഠികൾക്കും ആശംസകൾ അറിയിക്കുന്നു. കൂടാതെ ഈ അവസരത്തിൽ അകാലത്തിൽ പൊലിഞ്ഞു പോയ Dr. വന്ദനക്ക് ഈ വിജയം ദു:ഖത്തോടുകൂടി സമർപ്പിക്കുന്നു..’- ബൈജു കുറിക്കുന്നു.

Scroll to Top